പ്രതിസന്ധികളെ അതിജീവിച്ച് വടു വൻചാലിലെ ജില്ലാ സ്കൂൾ കലോത്സവം
സിജു വയനാട്
വടുവൻചാൽ: പ്രളയവും ഹർത്താലുകളും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അതിജീവനത്തിന്റെ ആഘോഷമായിരുന്നു വടുവൻ ചാലിലെ സ്കൂൾ കലോൽപം. പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണത്തിനായി ആഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കി ലളിതമായി നടത്തിയ കലോൽസവം പര്യവസാനിക്കുമ്പോൾ ഒരു നാടിന്റെ ആഘോഷമാണ് സമാപിക്കുന്നത്. നന്നെ ചെലവ് കുറച്ചാണെങ്കിലും വടുവൻചാൽ സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിസരവാസികൾക്കും ഇതൊരു ആഘോഷത്തിന്റെ വിജയമെന്നാണ് പറയുന്നത്. കലോൽസവത്തിന്റെ വിജയത്തിനായി സ്കൂളിലെ അധ്യാപകരും വിദ്ധ്യാർത്ഥികളും കഴിഞ്ഞ പതിനഞ്ച് ദിവസമായി അഹോരാത്രം പരിശ്രമിക്കുകയായിരുന്നു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ റ്റി.കെ മിനി ഷഹീദ, ഹൈസ്കൂൾ വിഭാഗം പ്രധാന അധ്യാപിക ആലീസ് സി.പി ,പ്രോഗ്രാം ജോയിന്റ് കൺവീനർ ഫിറോസ് കൂടാതെ സ്കൂളിലെ അധ്യാപകരും അനദ്ധ്യാപകരും, മറ്റ് അധ്യാപക
നേതൃത്വം കൊടുക്കുന്ന പന്ത്രണ്ടോളം വിവിധ കമ്മറ്റികൾ ഇവരുടെയെല്ലാം കൂട്ടായ പരിശ്രമം ഈ വിജയത്തിന്റെ പിന്നിലുണ്ട്.
ഹരിത പെരുമാറ്റ ചട്ടം കൃത്യമായി പാലിച്ചുകൊണ്ട് നടത്തുന്ന കലോൽസവത്തിന് സ്കൂളിലെ പി.റ്റി.എ, മദർ പി.റ്റി.എ ,അംഗങ്ങൾ എൻ.എസ്.എസ് സംഘടനയുടെ 100 പ്രവർത്തകർ, , ജൂനിയർ റെഡ് ക്രോസിന്റെ 30 ഓളം പ്രവർത്തകർ, ഹരിതസേനയിലെ 30 ഓളം അംഗങ്ങൾ, കൂടാതെ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് വിദ്യാർത്ഥികൾ തുടങ്ങിയവർക്കും ഈ വിജയം അവകാശപ്പെടാവുന്നതാണ്.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പ്രഭാകരൻ ജനറൽ കൺ വീനറായുള്ള സ്വാഗത സംഘടത്തിൽ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ നിന്നുമുള്ള എം എം എൽ എ മാരായ ഐ സി ബാലകൃഷ്ണൻ, സി.കെ ശശീന്ദ്രൻ, ഒ.ആർ കേളു കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ബി നസീമ തുടങ്ങിയവർ അംഗങ്ങളായുള്ള സ്വാഗത സംഘം പ്രവർത്തകരും കലോൽസവത്തിന്റെ വിജയത്തിനു പിന്നിലുണ്ട്. രണ്ട് ദിവസത്തെ പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പൂമല ബി.എഡ് സെന്റർ,മാർ ബസേലിയോസ് കോളേജ്, മാർ ഗ്രിഗോറിയോസ് കോളേജ്മീനങ്ങാടി എന്നിവിടങ്ങളിൽ നിന്ന് നിരവധി അധ്യാപക വിദ്യാർത്ഥികളെത്തിയിരുന്നു. വടുവൻ ചാലിലെ ഓട്ടോ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ എന്നിവരുടെ സേവനവും എടുത്ത് പറയേണ്ടതാണ്.
കലോൽസവത്തിനിടെയുണ്ടായ ഹർത്താലൊഴിച്ചാൽ കലോൽസവത്തിന്റെ നടത്തിപ്പിൽ മറ്റ് പ്രതിസന്ധികളൊന്നുമില്ലായിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു. 2500 പേർക്കുള്ള ഭക്ഷണം പാഴായതും അമിത ചിലവും തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും മറ്റ് സംഘടനകളിൽ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയുള്ളതായി അധികൃതർ പറഞ്ഞു.





Leave a Reply