June 21, 2026

ചെസ് ചാമ്പ്യന്‍ഷിപ്പ്: ആഷിഷ് അലക്‌സും എം.എസ്. ആബേലും ജേതാക്കള്‍

0
chess-1
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി; രമേഷ്-സന്തോഷ് ചെസ് അക്കാഡമി നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്വാതന്ത്ര്യസമര സേനാനി കുളങ്ങര കെ. കുമാരന്‍ വൈദ്യര്‍ മെമ്മോറിയല്‍ സീനിയര്‍ കാഷ്‌പ്രൈസ് ചെസ് മത്സരത്തില്‍ ആഷിഷ് അലക്‌സ് ഒന്നാം സ്ഥാനം നേടി. അലക്‌സ് തോമസ്, രൂപേഷ്‌കുമാര്‍, അബ്ദുല്‍ ബഷീര്‍ എന്നിവര്‍ക്കാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനം. കെ.ജി. ലീല കുളങ്ങര മെമ്മോറിയല്‍ ജൂണിയര്‍ ചെസ് മത്സരത്തില്‍ എം.എസ്. ആബേല്‍ ജേതാവായി. വി.എസ്. അഭിനവ്‌രാജ്, ഹരിപ്രിയരാജ്, ആനന്ദ്‌രാജ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനം നേടി.
തുടക്കക്കാര്‍ക്കായുള്ള  മത്സരത്തില്‍ 50 പേര്‍ പങ്കെടുത്തു. മൂലങ്കാവ് ഗ്രീന്‍ഹില്‍സ് പബ്ലിക് സ്‌കൂൡലെ ആര്‍. ജയദീപ് ഒന്നാം സ്ഥാനം നേടി. എയ്തല്‍ ക്രിസ്റ്റോ, എം.എസ്. അനുഷ, ഹരികൃഷ്ണരാജ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനം നേടി.
ഹോട്ടല്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് കോ ഓര്‍ഡിനേറ്റര്‍ വി.ആര്‍. സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍. രമേഷ്, കല്‍പ്പന ബിജു, കെ. ദാസ്, പി.എസ്. വിനീഷ്, ജെയ്‌സണ്‍ കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു. 
സമാപനയോഗത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ദാസ് കുളങ്ങര സമ്മാനവിതരണം നടത്തി. വയനാട് രാഗം ഓര്‍ക്കസ്ട്രയുടെ ഗാനമേള ഉണ്ടായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *