June 21, 2026

എം.ഐ.ഷാനവാസ് എം.പി.യുടെ നിര്യാണത്തിൽ സർവ്വകക്ഷി മൗനജാഥയും, അനുശോചന യോഗവും നടത്തി

0
IMG-20181122-WA0027
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: കെ.പി.സി.സി.വർക്കിംഗ് പ്രസിഡൻറും, വയനാട് എം.പി.യുമായ എം.ഐ.ഷാനവാസ് എം.പി.യുടെ ആകസ്മികമായ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തി കൊണ്ട്
മാനന്തവാടി ടൗണിൽ സർവ്വകക്ഷി മൗനജാഥയും, ഗാന്ധി പാർക്കിൽ  അനുശോചന യോഗവും നടത്തി.
മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ.പ്രവീജിന്റെ അദ്ധ്യക്ഷതയിൽ അനുശോചന യോഗം ചേർന്നു. മുൻ മന്ത്രി പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.  എക്കണ്ടി മൊയ്തൂട്ടി, പി.വാസു (സി.പി.എം), പടയൻ മുഹമ്മദ് (ലീഗ്), വിജയൻ കുവണ ( ബി.ജെ.പി), അനിൽ മാസ്റ്റർ (എൻ.സി.പി), ഇ.ജെ. ബാബു (സി.പി.ഐ), ശോഭാ രാജൻ (വൈസ് ചെയർമാൻ), കെ.എ.ആന്റണി മാസ്റ്റർ (കേരള കോൺഗ്രസ്), ജോസഫ് കളപ്പുര (കേരള കോൺഗ്രസ്സ് എം), കെ.ഉസ്മാൻ(വ്യാപാരി വ്യവസായി ), അബ്ദുൾ റഹ്മാൻ (ജനതാദൾ ), സി. കുഞ്ഞബ്ദുള്ള (എസ്.ടി.യു), പി.വി.പത്മനാഭൻ (സി.എം.പി), അഷറഫ് ഖാൻ (എൻ.ജി.ഒ. അസോസിയേഷൻ) നാരായണവാര്യർ തുടങ്ങിയവർ എന്നും ഒരു പോരാളിയായിരുന്നു എം.ഐ ഷാനവാസെന്ന്  അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *