വയനാട്ടിൽ ഹരിത കർമ്മ സേനക്ക് ഏകീകൃത യൂസർ ഫീ വരുന്നു: മാലിന്യ ശേഖരണം നാളെ തുടങ്ങും.
ഹരിതകേരളം മിഷന്‍: സര്‍വകക്ഷി യോഗം ചേര്‍ന്നു
ഹരിതകേരള മിഷന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ കലക്ടറുടെ ചേംബറില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ജില്ലയില്‍ ഹരിതകര്‍മസേനക്ക് ഏകീകൃത യൂസര്‍ ഫീ നിശ്ചയിക്കുന്നതിനായി ഡിസംബര്‍ അഞ്ചിനു വൈകീട്ട് മൂന്നിന് തദ്ദേശസ്ഥാപന അധ്യക്ഷരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും യോഗം കലക്ടറേറ്റിലെ എപിജെ ഹാളില്‍ ചേരും. നിലവില്‍ ഹരിതകര്‍മസേന പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ പല തരത്തിലാണ് യൂസര്‍ ഫീ ഈടാക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും ഹരിതകര്‍മസേന ഡിസംബര്‍ ഒന്നുമുതല്‍ മാലിന്യശേഖരണം തുടങ്ങും. ജനകീയ മുന്നേറ്റമുണ്ടായാല്‍ മാത്രമേ ജില്ലയെ മാലിന്യമുക്തമാക്കാന്‍ കഴിയൂവെന്നും ഇതിന് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ പിന്തുണയുണ്ടാവണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. മാലിന്യം സൂക്ഷിക്കുന്ന മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി(എംസിഎഫ്)യെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണം. ശാസ്ത്രീയ രീതിയിലാണ് എല്ലാ പഞ്ചായത്തുകളിലും എംസിഎഫ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനായി വ്യാപക പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ശുചിത്വമിഷന്‍ ഏറ്റെടുക്കണമെന്നു ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കല്‍പ്പറ്റ ബ്ലോക്കില്‍ മാത്രം ആറു യന്ത്രങ്ങളാണുള്ളത്. വാര്‍ഡ് തല ശുചിത്വ ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കിയാവും പ്രവര്‍ത്തനങ്ങള്‍. ടൂറിസം രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാനും മാലിന്യമുക്ത വയനാട് കാംപയിന്‍ സഹായിക്കും. ജില്ലാ കലക്ടറുടെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ സ്വാഗതം ചെയ്തു. വയനാടിനെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തുപകരാന്‍ മുന്നിട്ടിറങ്ങണമെന്നു പ്രവര്‍ത്തകരോട് ആവശ്യപ്പെടുമെന്ന് അവര്‍ അറിയിച്ചു. യോഗത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ എം പി രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി വിജയകുമാര്‍, എഡിസി ജനറല്‍ പി സി മജീദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ് ജോണ്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി ഗഗാറിന്‍, മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply