April 25, 2024

മുൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് കോടതി ശിക്ഷിച്ചു.

0
മുൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് കോടതി ശിക്ഷിച്ചു.
                         കൽപ്പറ്റ:     മുൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് കോടതി  തടവിനും പിഴ അടക്കുവാനും  ശിക്ഷിച്ചു. തലശ്ശേരി  വിജിലൻസ്  എൻക്വയറി കമ്മിഷണർ &  വിജിലൻസ് ജഡ്ജാണ്‌  കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രതിയെ   തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 1995 -1996 കാലഘട്ടത്തിൽ വയനാട് സുൽത്താൻ ബത്തേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറായിരുന്ന കെ.കെ.സോമനെയാണ്  അഴിമതി നിരോധന നിയമവും ഇന്ത്യൻ ശിക്ഷ നിയമവും    പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും    വിവിധ വകുപ്പുകൾ പ്രകാരം ആകെ ആറ് വർഷം തടവിനും   1,50,000 / -രൂപ പിഴ അടക്കുവാനും കോടതി വിധിച്ചത് . പ്രതിയായ കെ.കെ.സോമൻ സുൽത്താൻബത്തേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറായി ജോലി ചെയ്തു വന്ന 22-8-95 മുതൽ 10-10-96 വരെയുള്ള കാലഘട്ടത്തിൽ  ഓഫീസ് രേഖകളിൽ കൃത്രിമം കാണിച്ചും വ്യാജ രേഖയുണ്ടാക്കിയും  ആദിവാസി ഗുണഭോക്താക്കൾക്ക് ഫുഡ് സപ്പോർട്ട് പ്രോഗ്രാം  പദ്ധതി പ്രകാരം അനുവദിച്ച തുകയിൽ നിന്നും 2,42,510 / -രൂപ അപഹരിച്ചു എന്നതാണ് കേസ്. പ്രതിയെ അഴിമതി നിരോധന നിയമം സെക്ഷൻ 13(1)(സി)  പ്രകാരം  രണ്ടു വർഷത്തെ തടവിനും 50000 രൂപ പിഴ ഈടാക്കുന്നതിനും   , ഇന്ത്യൻ ശിക്ഷ നിയമം   സെക്ഷൻ 409 പ്രകാരം  രണ്ടു വർഷത്തെ തടവിനും 50000 രൂപയും പിഴ ഈടാക്കുന്നതിനും, ഇന്ത്യൻ ശിക്ഷ നിയമം   സെക്ഷൻ 477എ പ്രകാരം രണ്ടു വർഷത്തെ തടവിനും 50000 രൂപ പിഴ ഈടാക്കുന്നതിനുമാണ് തലശ്ശേരി  എൻക്വയറി കമ്മീഷണർ ആന്‍റ് സ്പെഷ്യൽ ജഡ്ജ് ശ്രീ.ആർ.ബൈജുനാഥ് ശിക്ഷിച്ചത്. അപ്രകാരം ആകെ ആറ് വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു. എന്നാൽ  ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
              വയനാട് വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ. എസ്.പി.  .കെ.പി.ഫിലിപ്പ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഡി.വൈ. എസ്.പി.  മാരായ ശ്രീശുകൻ ,വി.വി.നാരായണൻ പോലീസ് ഇൻസ്‌പെക്ടർ സി.ടി.ടോം എന്നിവർ അന്വേഷണം നടത്തിയ കേസിൽ മുൻ  ഡി.വൈ.എസ്.പി .കെ.കെ.അബ്ദുൾ ഹമീദാണ് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിന് വേണ്ടി അഡിഷണൽ ലീഗൽ അഡ്വൈസർ  ശൈലജൻ  ഹാജരായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *