April 26, 2024

പുതുശേരി സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ നാളെ തുടങ്ങും.

0
പുതുശേരി: സെന്റ് മേരീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യോനാസിന്റെയും  തിരുനാള്‍ നാളെ  മുതല്‍ ഒമ്പതു വരെ ആഘോഷിക്കും. എട്ടും ഒമ്പതുമാണ് പ്രധാന തിരുനാള്‍ ദിനങ്ങള്‍. ഇടവക രജത ജൂബിലി ഉദ്ഘാടനവും ഇതോടൊന്നിച്ചു നടത്തും. 
നാളെ  വൈകുന്നേരം 5.15നു വികാരി ഫാ.സുനില്‍ വട്ടുകുന്നേല്‍ കൊടിയേറ്റും. 5.30നു വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മാനന്തവാടി രൂപത ജീസസ് യൂത്ത് ഡയറക്ടര്‍ ഫാ.ജയ്‌മോന്‍ കളമ്പുകാട്ടില്‍ കാര്‍മികനായിരിക്കും. രണ്ടിനു രാവിലെ 7.30നു രൂപത സി.എം.എല്‍ ഡയറക്ടര്‍ ഫാ.ഷിജു ഐക്കരക്കാനായിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, നൊവേന. മൂന്നു മുതല്‍ ഏഴു വരെ വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാന, നൊവേന. യഥാക്രമം  ബോയ്‌സ് ടൗണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.അനൂപ് കൊല്ലംകുന്നേല്‍, ബിഷപ്‌സ് ഹൗസ് സെക്രട്ടറി ഫാ.പ്രകാശ് വെട്ടിക്കല്‍, കെ.സി.വൈ.എം രൂപത ഡയറക്ടര്‍ ഫാ.റോബിന്‍ പടിഞ്ഞാറയില്‍, ദ്വാരക പാസ്റ്ററല്‍ സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.അനീഷ് കാട്ടാംകോട്ടില്‍, പുതുശേരി സെന്റ് തോമസ് പള്ളി വികാരി ഫാ.അനീഷ് മാവേലി പുത്തന്‍പുര എന്നിവര്‍ കാര്‍മികരായിരിക്കും. 
എട്ടിനു വൈകുന്നേരം അഞ്ചിനു ആഘോഷമായ തിരുനാള്‍ കുര്‍ബാന. സന്ദേശം: മുന്‍ വികാരി ഫാ.ഡൊമനിക് വളകൊടിയില്‍. രാത്രി ഏഴിനു വെങ്ങലോട് കുരിശടിയിലേക്കു പ്രദക്ഷിണം. തിരുനാള്‍ സന്ദേശം: വലിയകൊല്ലി വികാരി ഫാ.ജസ്റ്റിന്‍ മുത്താനിക്കാട്ട്.8.30നു പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം. രജതജൂബിലി ഉദ്ഘാടനദിനമായ ഒമ്പതിനു രാവിലെ 6.45നു വിശുദ്ധ കുര്‍ബാന. 8.30നു ആഘോഷമായ വിശുദ്ധ കുര്‍ബാന. രജതജൂബിലി സന്ദേശം: രൂപത വികാരി ജനറാള്‍ മോണ്‍.ഏബ്രഹാം നെല്ലിക്കല്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *