July 14, 2026

വസന്തകുമാര്‍ ജനമനസുകളില്‍ ജീവിക്കും: കല്‍പ്പറ്റ പൗരസമിതി

0
20bfd920-2453-451f-adbe-314a8aec08a0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കശ്മീരിലെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹവില്‍ദാര്‍ പൂക്കോട് വാഴക്കണ്ടി വസന്തകുമാര്‍ എക്കാലവും ജനമനസുകളില്‍ ജീവിക്കുമെന്ന് കല്‍പ്പറ്റ പൗരസമിതി അഭിപ്രായപ്പെട്ടു. തീവ്രവാദികളെ അമര്‍ച്ചചെയ്യുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ത്വരിതപ്പെടുത്തണമെന്നു ആവശ്യപ്പെട്ടു. സിന്ദൂര്‍ ടെക്സ്റ്റയില്‍സില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേനാംഗങ്ങളെ അനുമോദിച്ചു. പ്രസിഡന്റ് വി. മൂസ ഗുഡലായ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോണി കൈതമറ്റം, ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍, ജോയിന്റ് സെക്രട്ടറിമാരായ ഒടുവില്‍ ഷമീര്‍, ആര്‍. ഗോപാലകൃഷ്ണന്‍, ട്രഷറര്‍ സത്യനാഥന്‍, രക്ഷാധികാരി അഡ്വ.വി.പി. യൂസഫ്, ലീഗല്‍ അഡൈ്വസര്‍ അഡ്വ.സാദിഖ് നീലിക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *