April 17, 2026

ചർച്ച് ബില്ലിലൂടെ ക്രൈസ്തവസഭകളുടെ കെട്ടുറപ്പിനെ തകർക്കാമെന്ന് ആരും കരുതേണ്ട : ആന്റോ അഗസ്റ്റിൻ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സംസ്ഥാന സർക്കാർ നടപ്പിലാക്കാനുദ്ദേശിക്കുന്ന കേരള ചർച്ച് ആക്ട് ക്രൈസ്തവസഭകളുടെ കെട്ടുറപ്പിനെ തകർക്കാൻ ഉള്ളതാണെന്നും കാലാകാലങ്ങളായി ക്രൈസ്തവസഭകൾ കേരളത്തിന് നൽകുന്ന സംഭാവനകൾ മറന്നുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച് നടപ്പിലാക്കാനുദ്ദേശിക്കുന്ന ഈ ആക്ടിൽ നിന്നും സർക്കാർ പിന്മാറണമെന്നും കേരള കോൺഗ്രസ് സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ആന്റോ അഗസ്റ്റിൻ പറഞ്ഞു
2009 വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ബില്ല് അന്നത്തെ പ്രതിഷേധത്തിന് ഭാഗമായി നടപ്പിലാക്കാതെ പോകുകയും വീണ്ടും ഇടതുപക്ഷസർക്കാർ ഭരണത്തിൽ വരുമ്പോൾ ആ ബില്ല് പൊടിതട്ടിയെടുത്ത് നിയമമാകുന്നത്.
 ക്രൈസ്തവസഭകൾ കേരളത്തിന് ചെയ്തിട്ടുള്ള വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക ,സാമൂഹിക,-സാംസ്കാരിക ,വികസനം മുതലായ സംഭാവനകൾ മറന്നുകൊണ്ട് ഇടതുപക്ഷ സർക്കാർ ചെയ്യുന്നത് മതമൗലിക സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇത് അംഗീകരിച്ചുകൊടുക്കാൻ കേരളത്തിലെ വിശ്വാസികൾ തയ്യാറല്ല കാലാകാലങ്ങളായി വരും തലമുറയ്ക്ക് വേണ്ടി കൈമാറിവരുന്ന സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിനു വേണ്ടി സർക്കാർ അവലംബിക്കുന്ന കരി നിയമമാണ് ഈ ചർച്ച ബില്ല് ഇതിനെതിരെ ക്രൈസ്തവസഭ കളോടൊപ്പം ഏതറ്റംവരെയും പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *