August 15, 2026

മൂന്ന് ബസുകൾ വിൽക്കുന്നതാണോ ആയിരം ദിവസത്തെ ആദിവാസി ക്ഷേമമെന്ന് പി.കെ.ജയലക്ഷ്മി.

0
By ന്യൂസ് വയനാട് ബ്യൂറോ
മൂന്ന് ബസുകൾ വിൽക്കുന്നതാണോ ആയിരം ദിവസത്തെ ആദിവാസി ക്ഷേമമെന്ന് പി.കെ.ജയലക്ഷ്മി. 

കൽപ്പറ്റ: വയനാട് ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും പട്ടികവർഗ്ഗ വിഭാഗത്തിലെ മുപ്പതോളം കുടുംബങ്ങൾക്കും തൊഴിൽ നൽകുന്നതിന്റെയും ഭാഗമായി   ആരംഭിച്ച മാനന്തവാടി ആസ്ഥാനമായ  പ്രിയദർശിനി ട്രാൻസ്പോർട്ട് സൊസൈറ്റിയുടെ മൂന്ന് ബസുകൾ വിൽക്കാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു. ഉണ്ടായിരുന്ന മൂന്ന് ബസുകൾ കൂടി വിൽക്കുന്നതാണോ ഇടത് സർക്കാരിന്റെ ആയിരം ദിവസത്തെ ഭരണ നേട്ടമെന്ന് ജയലക്ഷ്മി ചോദിച്ചു. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത്    കൂടുതൽ ഫണ്ട്   നൽകി വാങ്ങിയ പുതിയ ബസുകൾ വിറ്റ് മുടിക്കുന്നത് ഈ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. പട്ടിക വർഗ്ഗകാർക്കായി നടപ്പിലാക്കി കൊണ്ടിരുന്ന എല്ലാ ക്ഷേമപദ്ധതികളും ആയിരം ദിവസം കൊണ്ട് സർക്കാർ അട്ടിമറിച്ചു.   ആശിക്കുന്ന ഭൂമി ആദിവാസി ക്ക് സ്വന്തം പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചതിനാൽ ആദിവാസി ഭൂപ്രശ്നം പരിഹരിക്കാനായില്ല. കൈത്താങ്ങ് പോലുള്ള  ക്ഷേമ പദ്ധതികളിൽ പുതിയ ഗുണഭോക്താക്കളെ ഉൾകൊള്ളിക്കുന്നില്ല. സമ്പൂർണ്ണ ഭവന പദ്ധതി പേരിൽ മാത്രം ഒതുങ്ങി.  പ്രളയം ബാധിച്ച പട്ടികവർഗ്ഗക്കാർക്ക് അർഹമായ നഷ്ട പരിഹാരമോ സ്ഥലമോ വീടോ നൽകിയില്ല. മെൻറർ ടീച്ചർമാരെ നിയമിച്ചുവെന്നത് മാത്രമാണ് ഏക നേട്ടം. ആയിരം ദിവസത്തെ ആഘോഷത്തിന് കോടികൾ പൊടിക്കുന്ന സംസ്ഥാന സർക്കാർ    ട്രൈബൽ പ്രൊമോട്ടർമാരുടെ കുടിശ്ശിക എങ്കിലും കൊടുത്തു തീർക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *