October 14, 2025

വയനാട് മെഡിക്കൽ കോളേജ്: പുതിയ ഭൂമിക്കായി ഭൂവുടമകളില്‍ നിന്ന് കലക്ടർ അപേക്ഷ ക്ഷണിച്ചു

0

By ന്യൂസ് വയനാട് ബ്യൂറോ


    വൈത്തിരി താലൂക്കില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് ആനുയോജ്യമായ അന്‍പത് ഏക്കറില്‍ കുറയാത്ത ഭൂമി സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലക്ക് വിട്ട് നല്‍കാന്‍ തയ്യാറുളള ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ ഭൂമി,വനഭൂമി,കെ.എല്‍.ആര്‍ ആക്ട് പ്രകാരം മിച്ചഭൂമി കേസ്സുകള്‍ നിലവിലുളള ഭൂമി, ജപ്തി നടപടിയുളള ഭൂമി എന്നിവയില്‍ ഉള്‍പ്പെടാത്തതും പ്രകൃതി ക്ഷോഭം മൂലം ദുരന്തങ്ങളുണ്ടാകാന്‍ സാധ്യതയില്ലാത്തതും ജന്‍മവകാശമായി പട്ടയം ലഭിച്ചതുമായ ഭൂമി മാത്രമേ പരിഗണിക്കുകയുളളു. വെളളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ പട്ടയം/ആധാരം, നികുതി രശീത് എന്നിവയുടെ പകര്‍പ്പ് സഹിതമാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ മാര്‍ച്ച് 15 ന് വൈകുന്നേരം 5 നകം ജില്ലാ കളക്ടര്‍ക്ക് ലഭിക്കണം. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *