May 27, 2026

പ്രളയബാധിത മേഖലകളിൽ ലോകാരോഗ്യ സംഘടനയുടെ സഹായം : വാഷ് യജ്ഞവുമായി വാട്ടർ എയ്ഡ്.

0
IMG-20190301-WA0021
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയബാധിത മേഖലകളിൽ ലോകാരോഗ്യ സംഘടനയുടെ സഹായം : വാഷ് യജ്ഞവുമായി വാട്ടർ എയ്ഡ്.
മാനന്തവാടി: വയനാട് ജില്ലയിലെ പ്രളയ ബാധിത മേഖലകളിൽ ലോകാരോഗ്യ സംഘടനയുടെ സഹായം  .കുടിവെള്ളം ശുചിത്വം, വൃത്തി തുടങ്ങിയ കാര്യങ്ങളിലെ ഇടപെടലുകൾക്കാണ്  ഡബ്ല്യൂ.എച്ച്. ഒ സാമ്പത്തിക സഹായം നൽകുന്നത്. ഈ രംഗത്തെ അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ വാട്ടർ എയ്ഡ് എന്ന സ്ഥാപനം വഴിയാണ് വയനാട്ടിൽ "വാഷ് യജ്ഞം " ( വാട്ടർ, സാനിട്ടേഷൻ ,ഹൈജിൻ) എന്ന പേരിൽ പ്രവർത്തനങ്ങൾ നടത്തുന്നത്.  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് നിർവ്വഹണ ഏജൻസി.  സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലെ അംഗൺവാടികൾ ( ഐ.സി. ഡി.എസ്. ) ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഈ യജ്ഞം നടക്കുന്നത്.  കുടിവെള്ളം ,ശുചിത്വം,  വൃത്തി എന്നിവക്കാവശ്യമായ നിർമ്മാണ പ്രവർത്തികളും ഉപകരണങ്ങൾ സ്ഥാപിക്കലുമാണ് പ്രധാനമായും ചെയ്യുന്നത്. ഇതോടെ ആരോഗ്യ കേന്ദ്രങ്ങളെയും അംഗൺവാടികളെയും വാഷ് മേഖലയിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാകുമെന്ന്  വാട്ടർ എയ്ഡ് ഇന്ത്യ പോളിസി യൂണിറ്റ് തലവൻ   വി.ആർ. രാമൻ പറഞ്ഞു.  ഇതിന്റെ തുടർ പ്രവർത്തനങ്ങൾക്കുള്ള ആസൂത്രണം കൂടി ഇപ്പോൾ നടക്കുന്നുണ്ടന്ന്  റീജിയണൽ മാനേജർ   രാജേഷ് രംഗരാജൻ പറഞ്ഞു.  പദ്ധതിയുടെ ലോഞ്ചിംഗ് മാനന്തവാടിയിൽ സബ് കലക്ടർ എൻ. എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു.  വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  ആരോഗ്യ വകുപ്പ് ,വനിതാ ശിശു വികസന വകുപ്പ് ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ,  ആയുഷ് എന്നിവയിൽ നിന്നുള്ള പ്രതിനിധികളുടെ യോഗത്തിലാണ് ലോഞ്ചിംഗ് നടന്നത്. വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ: പോൾ കൂട്ടാല,  അസോസിയേറ്റ് ഡയറക്ടർ ഫാ: ജിനോജ് പാലതടത്തിൽ   ,വാട്ടർ എയ്ഡ് പ്രോഗ്രാം ഓഫീസർ  ബൈജേഷ് കട്ടർകണ്ടി,  യുനിസെഫ് കോഡിനേറ്റർ അലക് ലോബോ, ഡബ്ല്യു എസ്. എസ്. പ്രോഗ്രാം ഓഫീസർ    പി.എ. ജോസ്,  തുടങ്ങിയവർ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *