May 5, 2024

ഹജ്ജ് സാങ്കേതിക പഠന ക്ലാസ് അഞ്ചിന്

0
കല്‍പ്പറ്റ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ച വയനാട് ജില്ലയിലെ ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പഠനക്ലാസ് ഈ മാസം അഞ്ചിന് രാവിലെ 10ന്്  മുട്ടില്‍ ഡബ്ല്യു.എം.ഒ ഹാളില്‍ വെച്ച് നടക്കും.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വ്വഹിക്കും.ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി അഡ്വ.ടി.കെ. അബ്ദുറഹിമാന്‍, കോ-ഓഡിനേറ്റര്‍ പി.കെ.അസ്സയിന്‍, എം.എ മുഹമ്മദ് ജമാല്‍ എന്നിവര്‍ സംബന്ധിക്കും.അവസരം ലഭിച്ച ജില്ലയിലെ മുഴുവന്‍ ഹാജിമാരും വെയ്റ്റിംഗ് ലിസ്റ്റില്‍ ഒന്നു മുതല്‍ 1000 വരെ ഉള്‍പ്പെട്ടവരും ക്ലാസില്‍ സംബന്ധിക്കണമെന്ന് ജില്ലാ ട്രൈനര്‍ നൗഷാദ് മണ്ണാര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *