April 29, 2024

എ.കെ. സി.സി.യുടെ നേതൃത്വത്തിൽ ചർച്ച് ബിൽ കരട് ചുട്ട് കരിച്ച് പ്രതിഷേധിച്ചു.

0
Img 20190303 Wa0034
കൽപ്പറ്റ: 
ചർച്ച് ബിൽ – 2019 പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി രൂപതയിലെ വിവിധ ഇടവകകളിൽ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കരിദിനമാചരിച്ചു. 
തവിഞ്ഞാൽ ഇടവകസമൂഹം എ.കെ. സി.സി.  യുടെ നേതൃത്വത്തിലും, കുട്ടികൾ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിലും ചർച്ച് ബിൽ ഡ്രാഫ്റ്റ് ചുട്ടുകരിച്ച് പ്രതിഷേധിച്ച്  കരിദിനമാചരിച്ചു. മതേതര രാജ്യത്ത് വിവിധ മതവിശ്വാസികളെയും പ്രത്യേകിച്ചു ക്രൈസ്തവ വിശ്വാസികളെയും അവഹേളിക്കുകയാണ് ഈ ബിൽ കൊണ്ട് ഉദ്യേശിക്കുന്നതെന്ന് എ.കെ. സി.സി. മാനന്തവാടി രൂപത ഡയറക്ടർ ഫാ. ആന്റോ മമ്പള്ളി  പറഞ്ഞു. രൂപതാതല പ്രതിഷേധ ദിനം തവിഞാലിൽ    ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. . തുടർന്ന് ഫാ. ജിൽസൺ കോക്കണ്ടത്തിൽ, ഷാജി പായിക്കാട്ട്, തങ്കച്ചൻ കുഞ്ഞിപ്പാറയിൽ എന്നിവർ സംസാരിച്ചു. ജോണി കൈനിക്കുന്നേൽ, സജി നന്ദളത്ത്, ജോയി കൈനിക്കുന്നേൽ, ഷീന മുണ്ടാടൻ എന്നിവർ നേതൃത്വം നൽകി. ബത്തേരി അസംപ്ഷൻ ഇടവകയിൽ ഫൊറോന വികാരി ഫാ: ജെയിംസ് പുത്തൻ പറമ്പിൽ ,മരക്കടവിൽ ഫാ. തോമസ് പൊൻ തൊട്ടി, മരകാവിൽ ഫാ: വിൻസന്റ് പുതുശ്ശേരി ,കരിമ്പിൽ ഫാ: ബാബു കക്കാട്ടികക്കാലായിൽ ,ഇരുളത്ത്  ഫാ. സോണി വടയാപറമ്പിൽ, പാടിച്ചിറയിൽ  ഫാ.. തോമസ് പരുന്തനോലിൽ  , വാഴവറ്റയിൽ ഫാ: ജോസ് കൊച്ചറക്കൽ, ചുണ്ടക്കരയിൽ ഫാ: കുര്യൻ വാഴയിൽ ,അമ്പലവയലിൽ ഫാ: ചാക്കോ മേപ്പുറത്ത് ,വടക്കനാട്  ഫാ: ജോബി മുക്കാട്ട് കാവുങ്കൽ തുടങ്ങിയവർ പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *