September 4, 2026

മലങ്കര യാക്കോബായ സൺഡേസ്കൂൾ അസോസിയേഷൻ അനുമോദന സദസ് നടത്തി

0
mjssa
By ന്യൂസ് വയനാട് ബ്യൂറോ
അനുമോദന സദസ് നടത്തി


മാനന്തവാടി ∙ മലങ്കര യാക്കോബായ സൺഡേസ്കൂൾ അസോസിയേഷൻ മേഖലാ കമ്മിറ്റിയുടെ
നേതൃതത്വത്തിൽ അനുമോദന സദസ് നടത്തി. മലബാർ ഭദ്രാസന  സൺഡേസ്കൂൾ ഡയറക്ടർ
ടി.വി. സജീഷ് ഉദ്ഘാടനം ചെയ്തു.  ഫാ. സിനു ചാക്കോ അധ്യക്ഷത വഹിച്ചു.
അധ്യാപക കൈപ്പുസ്തകത്തിന്റെ പ്രകാശനം ഫാ. ജോർജ് നെടുന്തള്ളിയും വിദ്യാർഥി
ഗൈഡിന്റെ പ്രകാശനം ഫാ. കുര്യാക്കോസ് വെള്ളച്ചാലിലും നിർവഹിച്ചു.
അസോസിയേഷൻ റാങ്ക് ജേതാക്കളായ അന്ന മരിയ ജെയിംസ്, ബെനിറ്റ വർഗീസ്, സാൻമരിയ
ജോണി എന്നിവർക്ക് കാഷ് അവാർഡുകൾ സമ്മാനിച്ചു. മികച്ച നേട്ടം കൈവരിച്ച
വിദ്യാർഥികളെയും സൺഡേസ്കൂളുകളെയും സഭാ മാനേജിങ് കമ്മിറ്റിയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട കെ.എം. ഷിനോജിനെയും ചടങ്ങിൽ ആദരിച്ചു. ഡിസ്ട്രിക്
ഇൻസ്പെക്ടർ ജോൺ ബേബി, സെക്രട്ടറി ടി.വി. സുനിൽ, ഭദ്രാസന സെക്രട്ടറി
പി.എഫ്. തങ്കച്ചൻ, ജ്യോതിർഗമയ കോ–ഒാർഡിനേറ്റർ കെ.എം. ഷിനോജ്,  ട്രസ്റ്റി
ബേബി മേച്ചേരിപുത്തൻപുരയിൽ, പ്രധാനാധ്യാപിക പ്രതിനിധി പി.കെ. ഷിജു, ഷാജി
മൂത്താശേരി, വി.ഇ. വർഗീസ്,  പി.വി. സ്കറിയ, എൻ.പി. കുര്യൻ, എൻ.എം. ബിനോയി
എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ, സ്നേഹ വിരുന്ന്, സമ്മാനദാനം എന്നിവ
നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *