May 17, 2024

ചൂട് താങ്ങാനാകുന്നില്ല: നടവയലിൽ അങ്ങാടിക്കുരുവികൾ ചത്തുമലക്കുന്നു

0
Img 20190305 Wa0012
കൽപ്പറ്റ:   വേനൽ ചൂട് താങ്ങാനാകാതെ  അങ്ങാടിക്കുരുവികൾ ചത്തു മലക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലമായി   ചെറുജീവികളും ഇഴജന്തുക്കളും ചാകുന്നുവെന്ന റിപ്പോർട്ടിന് ശേഷം    ചെറുകുരുവികളും  ചത്തുവീഴുന്നത്  ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.  3 ദിവസമായി നടവയലിലും പനമരത്തും മറ്റും ഒന്നും രണ്ടുമായി അങ്ങാടിക്കുരുവികൾ ചത്തതായാണ് റിപ്പോർട്ട്. . ചൂട് അസാധാരണമായ വിധം കൂടിയതും  കുടിവെള്ളം കിട്ടാത്തതുമാകാം കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. 
വർഷം തോറും മാർച്ച് 20ന് ആചരിക്കാറുള്ള അങ്ങാടിക്കുരുവി ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സംഭവം. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്വറൽ റിസോഴ്സസിന്റെ, വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ഡേറ്റാ ബുക്കിലാണ് അങ്ങാടിക്കുരുവികളുടെ സ്ഥാനം. കീടനാശിനികളും മൊബൈൽ ടവറുകളിലെ വികിരണവുമാണ് ഇവ അപ്രത്യക്ഷമാകാൻ കാരണമെന്നും ആരോപണമുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *