October 24, 2026

ബ്ലേഡ് മാഫിയ തട്ടിയെടുത്ത ഭൂമി തിരിച്ച് നല്‍കണമെന്ന് ബ്ലേഡ് വിരുദ്ധ ജനകീയ സമിതി.

0
IMG-20190305-WA0037
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പുല്‍പ്പള്ളിയിലെ അരുണ്‍ നിവാസിലെ അരുണ്‍ ചന്ദ്രന്റെ 30 സെന്റ് ഭൂമി തട്ടിയെടുത്തത് തിരിച്ചു നല്‍കണമെന്ന് അരുണ്‍, സഹോദരന്‍ വരുണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 70 ലക്ഷത്തോളം വിലവരുന്ന ഭൂമി ആധാരം ചെയ്ത് നല്‍കി അഞ്ച് ലക്ഷം രൂപ ബ്ലേഡ് പലിശക്കാരില്‍ നിന്നും 2013 മാര്‍ച്ച് മാസം അരുണ്‍ വാങ്ങിയിരുന്നു. എല്ലാ മാസവും 15000 രൂപവീതം പലിശയും നല്‍കിയിരുന്നു. 2018 ഓഗസ്റ്റ് വരെ ഇത് തുടര്‍ന്നു. സെപ്റ്റംബറില്‍ മുതലായി വാങ്ങിയ അഞ്ച് ലക്ഷവുമായി സ്ഥലം തിരിച്ച് വാങ്ങുന്നതിനായി പലിശക്കാരനെ സമീപിച്ചപ്പോള്‍ സ്ഥലം മറിച്ച് വിറ്റുവെന്നും ഇനി താങ്കളുമായി മറ്റിടപാടുകളില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ഇക്കാര്യത്തില്‍ നീതി ലഭിക്കുന്നതിനായി പുല്‍പ്പള്ളിയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി സംസാരിച്ചു. തുടര്‍ന്ന് ബ്ലേഡ് വിരുദ്ധ ജനകീയ സമിതിയുടെ സഹായം തേടി. ഭൂമി തിരിച്ചുകിട്ടുന്നതിനായി പോലീസില്‍ പരാതി നല്‍കിയതായും അരുണ്‍, വരുണ്‍ എന്നിവര്‍ പറഞ്ഞു. പി.ഡി. ശശി, സി.ഡി. അജീഷ്, പി.ആര്‍. കൃഷ്ണന്‍കുട്ടി, സി.കെ. ഗോപാലൻ, തൃതീപ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *