May 17, 2024

പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ടെലഫോൺ എക്സ്ചേഞ്ച് ഉപരോധിക്കും. .

0
Img 20190305 Wa0035
കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്     ടെലഫോൺ എക്സ്ചേഞ്ച് ഉപരോധിക്കുമെന്ന് 
പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച അവസാന ബജറ്റിലും പ്രൊവിഡന്റ് ഫണ്ട് വിഷയം ഉള്‍പ്പെട്ടിട്ടില്ല. മിനിമം പെന്‍ഷന്‍ 9000 രൂപയാക്കുക, ക്ഷാമബത്ത ഫോര്‍മുല അംഗീകരിക്കുക, കമ്മ്യൂട്ടേഷന്‍തുക 100 മാസത്തിന് ശേഷം പൂര്‍ണമായി നല്‍കുക, പെന്‍ഷന്‍ ഫണ്ടിലേക്ക് കേന്ദ്ര ഗവണ്‍മെന്റ് വിഹിതം തൊഴിലാളി വിഹിതത്തിന് തുല്യമാക്കുക, തടഞ്ഞുവച്ച ആര്‍ഒസി, കമ്മ്യൂട്ടേഷന്‍ തുടങ്ങിയ മൂന്ന് ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, ഹയര്‍ ഓപ്ഷന്‍ കാര്യത്തിലുള്ള കോടതി വിധി മാനിക്കുക, ചികിത്സ സൗകര്യം നല്‍കുമെന്ന് വാഗ്ദാനം പാലിക്കുക, ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, സര്‍വീസ് പെയിറ്റേജ് നല്‍കുന്നതിലെ അപാകത പരിഹരിക്കുക, സിബിടിയില്‍ പെന്‍ഷന്‍ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തുക, പെന്‍ഷന്‍ നിയമം പെന്‍ഷന്‍കാര്‍ക്ക് അനുകൂലമായി സമഗ്രമായി പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുവേണ്ടിയും 64 ലക്ഷം വരുന്ന പിഎഫ് പെന്‍ഷന്‍കാരെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെയുമാണ് ഉപരോധം. ദേശീയ എക്‌സിക്യൂട്ടീവ് യോഗ തീരുമാനപ്രകാരമാണ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാവിലെ നടക്കുന്ന ഉപരോധം സിഐടിയു നേതാവ് പി.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സി.എം. ശിവരാമന്‍, ജനറല്‍ സെക്രട്ടറി സി. പ്രഭാകരന്‍, ട്രഷറര്‍ എം.കെ. ശങ്കരന്‍, സെക്രട്ടറി പി.അപ്പന്‍ മ്പ്യാര്‍, സെക്രട്ടറി എം. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *