തെരുവ് നായ്ക്കളുടെ അക്രമത്തിനിരയായാൽ നഷ്ടപരിഹാരം ലഭിക്കും.
തെരുവ് നായ്ക്കളുടെ അക്രമത്തിനിരയായാൽ നഷ്ടപരിഹാരം ലഭിക്കും.
സി.വി.ഷിബു.
കൽപ്പറ്റ: വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായവർക്ക് ലഭിക്കുന്ന അതേ നഷ്ടപരിഹാരം തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്കും ലഭിക്കും .രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ തെരുവ് നായ്ക്കകളുടെ ആക്രമണം വർദ്ധിച്ചതോടെ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് കൂടുതൽ പേർക്ക് നഷ്ടപരിഹാരം ലഭിച്ചു തുടങ്ങിയത്. ഇങ്ങനെയുള്ളവരുടെ കേസുകൾ പരിഗണിക്കുന്നതിന് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ജില്ലകൾ തോറും സിറ്റിംഗ് നടത്തി വരുന്നുണ്ട്. പരിഗണിച്ച കേസുകളുടെ റിപ്പോർട്ട് സൂപ്രീം കോടതിക്ക് സമർപ്പിച്ചാണ് കേസിൽ വിധി വരുന്നത്.
ഇതിനോടകം തീർപ്പായ മുഴുവൻ കേസുകളിലും ഇരകളായവർക്കും നഷ്ടപരിഹാരം കിട്ടി കഴിഞ്ഞതായി ജസ്റ്റിസ് സിരിജഗൻ പറഞ്ഞു.
ആളുകളുടെ പരിക്കിന്റെ ഗൗരവമനുസരിച്ചാണ് നഷ്ടപരിഹാര തുക ഷ്ടിക്കുക .പതിനായിരം രൂപ മുതൽ 20 ലക്ഷം രൂപ വരെ ഇങ്ങനെ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പട്ടിയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഏഴു വയസ്സുകാരിയും തൃശൂർ മാളയിൽ മോട്ടോർ സൈക്കിളിന് മുമ്പിൽ തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ നട്ടെല്ലിന് ക്ഷതം പറ്റിയ യുവാവിനുമടക്കം അഞ്ചിലധികം പേർക്ക് ഇരുപത് ലക്ഷം രൂപ വീതം നഷ്ടപരിഹാര തുക ലഭിച്ചു കഴിഞ്ഞു.
തെരുവ് നായയുടെ ആക്രമണമുണ്ടാകുമ്പോൾ ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ മുതലുള്ള രേഖകൾ കേസ് നടത്തിപ്പിന് ആവശ്യമാണെന്ന് ഈ രംഗത്ത് സന്നദ്ധ പ്രവർത്തനം നടത്തുന്ന തോമാട്ടുചാൽ വുമൺസ് വെൽഫെയർ അസോസിയേഷനിലെ അഡ്വ: സിസ്റ്റർ ലിനറ്റ് എസ്.കെ. ഡി. പറഞ്ഞു.
സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസം മുമ്പ് വരെയും ഉള്ള എല്ലാ കേസിലും ഇരകൾക്ക് നഷ്ടപരിഹാര കുടിശിക ലഭിച്ചു കഴിഞ്ഞു. എല്ലാ കേസിലും ഗ്രാമ പഞ്ചായത്തോ, മുനിസിപ്പാലിറ്റിയോ ,കോർപ്പറേഷനോ സംസ്ഥാന സർക്കാരോ ആയിരിക്കും എതിർ കക്ഷി.





Leave a Reply