പ്രളയത്തിൽ നിന്നും കൊടും വരൾച്ചയിലേക്ക് വയൽനാട് നീങ്ങുന്നു: ചിലയിടങ്ങളിൽ വെള്ളം പാഴാകുന്നു.
പ്രളയത്തിൽ നിന്നും കൊടും വരൾച്ചയിലേക്ക് വയൽനാട് നീങ്ങുന്നു
കുടിവെള്ളം കിട്ടാക്കനിയായി മാറുന്നു!
വെള്ളം പാഴാക്കരുതെന്ന നിർബന്ധം
സർക്കാറിനുമുണ്ടത്രെ!
കോട്ടത്തറയിലേ വാട്ടർ അതോറിട്ടിയുടെ
വൈദ്യുതി ഫ്യൂസ് KSEB ക്കാർ ഊരി കൊണ്ടുപോയി
ഗ്രാമപഞ്ചായത്ത് കറണ്ട് ബില്ലടക്കാത്തതാണ് കാരണം.
കുടിവെള്ളം മുട്ടിയ വീട്ടമ്മമാർ
ചെമ്പും പാത്രങ്ങളുമായി സമരത്തിനിറങ്ങാനും തീരുമാനിച്ചു
നാട്ടുകാരുടെ രോഷത്തിന് മുമ്പിൽ പകച്ചുപോയ അധികാരികൾ
ജില്ലയിൽ വിവിധ പരിപാടികളിൽ
പങ്കെടുത്തു കൊണ്ടിരിക്കുന്ന
വൈദ്യുത മന്ത്രിയെ തന്നെ ചെന്ന് കണ്ട് സങ്കട ഹരജി നൽകിയപ്പോൾ
വൈകുന്നേരത്തേക്ക് ഊരിയ ഫ്യൂസുമായി
KSEB ക്കാരുമെത്തി.
എന്നാൽ ഇതേ ദിവസങ്ങളിൽ തന്നെയാണ്
കോട്ടത്തറയിലേ ജലനിധിയുടെ കുടിവെള്ള
പൈപ്പും പൊട്ടിയത്.
വെണ്ണിയോട് കമ്പളക്കാട് റോഡിലാണ് സംഭവം .
അതായത് നാലാൾ കൂടുന്ന മൈലാടി ടൗണിൽ.
വാർഡ് മെമ്പറുടെ സ്വന്തം നാട്ടിൽ
ഉത്തരവാദിത്തപ്പെട്ടവരോക്കെയും
സഞ്ചരിക്കുന്നതും കാണുന്നതുമായ നിരത്തിൽ!
വൈദ്യുതിയും ജലവും പാഴായി കൊണ്ടേയിരിക്കുന്നു!
പൊതു ഖജനാവിന് പണവും നഷ്ടപ്പെടുന്നു.
വെണ്ണിയോട് അങ്ങാടിയിൽ തുറന്ന് പ്രവർത്തിക്കുന്ന ജലനിധി ഓഫീസ്സിൽ റീഡ് നോക്കാനും
എഴുതാനും, കുത്താനുമൊക്കെയായി കുറേ പേർ ഉണ്ടങ്കിലും അവരാരും അതറ
ത്തിട്ടില്ല:
റിപ്പോർട്ട്: ഗഫൂർ വെണ്ണിയോട്





Leave a Reply