ഏഴ് മാസമായി അരിവാൾ രോഗികൾക്ക് പെൻഷനില്ല: രോഗികൾ ദുരിതത്തിൽ: 11-ന് കലക്ട്രേറ്റിന് മുന്നിൽ സമരം.
അരിവാൾ രോഗികളുടെ പെൻഷൻ മുടങ്ങിയിട്ട് ഏഴുമാസം
കല്‍പ്പറ്റ:അരിവാൾ രോഗികളുടെ പെൻഷൻ മുടങ്ങിയിട്ട് ഏഴുമാസമായെന്ന് അരിവാൾ രോഗികൾകൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.പണം ലഭിക്കാത്തതിനാല്‍ മരുന്ന് വാങ്ങാനും കഴിയുന്നില്ല.
അരിവാൾ രോഗികളെ സംസ്ഥാന സർക്കാർ തീർത്തും അവഗണിച്ചിരിക്കുകയാണ്. നൽകിയ വാഗ്ദാനങ്ങളും പാഴായി. രോഗികൾ ചികിത്സ ചെലവു കൂടി കടക്കെണിയിലായി ആത്മഹത്യയുടെ വക്കിലാണ്.വയനാട് ജില്ലയിൽ 816 രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഇവരിൽ 600ഓളം പേർ വനവാസികളാണ്.ഇവരുടെ ശബ്ദം ദുര്‍ബലമായതിനാൽ ആരും ഗൗനിക്കുന്നില്ല. പ്രതിരോധശേഷിയില്ലാതെ മരണമടയുന്നവരും നിരവധിയാണ്. രോഗികൾക്കായി എം പി ഫണ്ടിൽ പണി പൂർത്തീകരിച്ച വയനാട് ജില്ലാ ആശുപത്രിയിലെ വാർഡ് വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്.പ്രത്യേക ചികിത്സാ സൗകര്യമെന്നത് പ്രഖ്യാപനത്തിൽ മാത്രമായി.അരിവാൾ രോഗികളെ കേന്ദ്ര സര്‍ക്കാര്‍ ഭിന്നശേഷി വിഭാഗത്തിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഇതും അവഗണിച്ചെന്ന് ഇവർ പറഞ്ഞു. രോഗികൾക്ക് ഭിന്നശേഷികാർഡ് അനുവദിക്കുക, കടബാധ്യത എഴുതിതള്ളുക, വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത സ്കൂളില്‍ പഠന സൗകര്യമൊരുക്കുക, രോഗികൾക്ക് ജില്ലാ ആശുപത്രിയിൽ പ്രത്യേക യൂണിറ്റ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 11ന് വയനാട് ജില്ലാ കലക്ടറേറ്റിൽ സമരം നടത്തുമെന്നും ഇവർ പറഞ്ഞു. സി.ഡി.സരസ്വതി, എ.എസ്.രാമദാസ്, പി.മണികണ്‌ഠൻ, വി.എസ്. പ്രകാശൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply