April 18, 2026

കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ ബിഎഡ് വോളിബോൾ ചാമ്പ്യൻഷിപ്പ് മാർച്ച് 9 -ന് മാനന്തവാടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കണ്ണൂർ സർവകലാശാല ഇന്റർ ബിഎഡ് വോളിബോൾ ചാമ്പ്യൻഷിപ്പ് മാർച്ച് ഒമ്പതിന് മാനന്തവാടി മേരിമാതാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സർവ്വകലാശാല മാനന്തവാടി ക്യാമ്പസ് ഡയറക്ടർ ഡോ.പി.കെ.പ്രസാദൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കണ്ണൂർ സർവകാലശാലക്ക് കീഴിലെ കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നായി പതിമൂന്നോളം പുരുഷ വനിതാ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. യൂണിവേഴ്സിറ്റി ടീച്ചർ എജൂക്കേഷൻ സെന്റർ കാസർഗോഡ്, സൈനമ്പ് മെമ്മോറിയൽ ബിഎഡ് കോളേജ് ചെർക്കള, പി കെഎം മടമ്പം, കേയി അഞ്ചരക്കണ്ടി, മലബാർ പേരാവൂർ, ഗവ: ബ്രണ്ണൻ കോളേജ് ടീച്ചർ എജൂക്കേഷൻ തലശ്ശേരി, യൂണിവേഴ്സിറ്റി ടീച്ചർ എജൂക്കേഷൻ സെന്റർ മാനന്തവാടി എന്നീ ടീമുകളാണ് പ്രഥമ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. അദ്യമായിട്ടാണ് സർവ്വകലാശാല തലത്തിൽഇന്റർ ബിഎഡ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം 9 തിന് രാവിലെ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.റഫീഖ് ഉദ്ഘാടനം ചെയ്യും.വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങിൽ മേരിമാതാ കോളേജ് പ്രിൻസിപ്പൽ ഡോ.വി.സാവിയോ ജെയിംസ് വിജയികൾക്ക് ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ കോഴ്‌സ് ഡയറക്ടർ എ.സജിത്ത്, കോർഡിനേറ്റർ ജിസ 'ഫ്രാൻസിസ്, സി എച്ച് ഗണേഷ്കുമാർ, എം ബി ശരത്കുമാർ, വി.അഷ്കർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *