May 9, 2026

പോലീസിന് നേരെ ഏത് തോക്കിൽ നിന്ന് വെടിവെച്ചുവെന്ന കാര്യത്തിൽ അവ്യക്തത .. : മാവോയിസ്റ്റിന്റെ തല തുളച്ച് വെടിയുണ്ട കണ്ണിൽ കൂടി പുറത്തേക്ക്.

0
IMG-20190307-WA0010
By ന്യൂസ് വയനാട് ബ്യൂറോ
സി.വി.ഷിബു.

കൽപ്പറ്റ: അപ്രതീക്ഷിതമായിരുന്നു വെടിവെയ്പ്. പോലീസും മാവോയിസ്റ്റുകളും ഒട്ടും പ്രതീക്ഷ

ക്കാതെ വെടിവെയ്പ്. വൈത്തിരി ഉപവൻ റിസോർട്ടിൽ രണ്ട് മാവോയിസ്റ്റുകൾ എത്തി ഒരു മണിക്കുറിന് ശേഷം പോലീസെത്തുമ്പോൾ ഭക്ഷണപ്പൊതികളുമായി മടങ്ങി പോകാനൊരുങ്ങുകയായിരുന്നു ഇരുവരും. ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ പതിനായിരം രൂപ റിസോർട്ടിലെ ജീവനക്കാർ  കൊടുത്തു. ബാക്കി തുക എ.ടി.എമ്മിൽ നിന്ന് എടക്കാനായി ഒരു ജീവനക്കാരൻ പുറത്തു പോയി മടങ്ങി വരുന്നത് കാത്തു നിൽക്കുന്നതിനെയാണ് വൈത്തിരി പോലീസ് സ്റ്റേഷനിൽ നിന്ന് തണ്ടർ ബോൾട്ടും എത്തുന്നതിന്. അപ്രതീക്ഷിതമായി പോലീസിനെ കണ്ടവർ  പോലീസ് വാഹനത്തിന് നേരെ  തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടികൊണ്ട് പോലീസ്  വാഹനത്തിന് കേടുപാട് പറ്റിയിട്ടുണ്ട്.
  ഇതിനിടെ ഇവരിലൊരാൾ നാടൻ തോക്കും  ഗ്രനേഡും ജീവനക്കാരെ കാണിച്ചിരുന്നതായി പറയപ്പെടുന്നു. നാടൻ തോക്ക് അല്ലാതെ വേറെ ആയുധങ്ങൾ ഉണ്ടായിരുന്നതിനെപ്പറ്റി വ്യക്തതയില്ല:
പോലീസ് വെടിവെയ്പിപിനിടെ മാവോയിസ്റ്റുകൾ മുകൾ ഭാഗത്തെ വനത്തിലേക്ക് ഓടി ക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് ജലീലിന് പിന്നിൽ നിന്ന് വെടി കൊണ്ടത്. തലയുടെ പിൻഭാഗത്ത് നിന്ന് വെടിയുണ്ട തലയോട്ടിയിലൂടെ കണ്ണിന്റെ സമീപത്തുകൂടി പുറത്തേക്ക് പോയി. മറ്റൊരു വെടിയുണ്ട തോളിലും കൊണ്ടു.   അൽപ്പസമയത്തിനകം തന്നെ ഇയാൾ മരിച്ചുവെന്നാണ് കരുതുന്നത്. പോലീസ്   തുരുതുരാ വെടി വെച്ചപ്പോൾ  ണ്ടാമത്തെയാൾക്കും വെടികൊണ്ട് സാരമായ പരിക്കേറ്റു.  ഇയാൾ വനത്തിലേക്ക് ഓടി മറഞ്ഞു. തിരച്ചിൽ നടത്താൻ പോലീസ് ശ്രമിച്ചെങ്കിലും  വനത്തിൽ വെടിയൊച്ച കേട്ടതിനെ തുടർന്ന് തിരച്ചിൽ വേണ്ടന്ന് വച്ചു. ഇയാൾ പോയ വഴിയിൽ ധാരാളം രക്തം വാർന്ന് പോയിട്ടുണ്ട്. ഇന്ന് രാവിലെയാണ് പോലീസ് നായയുടെ സഹായത്തോടെ വീണ്ടും തിരച്ചിൽ നടത്തിയത്. റിസോർട്ടിൽ എത്തിയവർ പത്ത് പേർക്കുള്ള ഭക്ഷണം  ആവശ്യപ്പെട്ടിരുന്നതിനാൽ കൂടുതൽ പേർ ഉണ്ടായിരുന്നുവെന്നും  അവർ പരിക്കേറ്റയാളെ രക്ഷപ്പെടുത്തിയിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. എന്നാൽ പോലീസ് കസ്റ്റഡിയിലാകാമെന്ന സംശയവുമുണ്ട്.
(ഈ റിപ്പോർട്ടുകളൊന്നും പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *