വെടിവെയ്പ്പ് :തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് റിസോർട്ട് മാനേജർ.
കൽപ്പറ്റ: ഓപ്പറേഷൻ അനാകോണ്ടയുടെ ഭാഗമായി കഴിഞ്ഞ ദിവസം വൈത്തിരി ഉപവൻ റിസോർട്ടിൽ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് താൻ മാധ്യമങ്ങളോട് സംസാരിച്ചത് വളച്ചൊടിച്ചെന്ന് മാനേജർ രഞ്ജിത്ത്. പോലീസിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇങ്ങനെ പറഞ്ഞത്. ആദ്യം വെടിവെച്ചത് മാവോയിസ്റ്റ് അല്ല പോലീസ് ആണന്നാണ് മാനേജരും ജീവനക്കാരും പറഞ്ഞതെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. സംഭവം നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നല്ലന്നും ദൂരെ വീട്ടിലായിരുന്നുവെന്നുമാണ് രഞ്ജിത്തിന്റെ വീഡിയോയിൽ ഉള്ളത്.





Leave a Reply