August 14, 2026

ജെ സി ഐ കൽപ്പറ്റ വനിതാ ദിന മിനി മാരത്തോണും അവാർഡ് വിതരണവും നടത്തി.

0
IMG-20190308-WA0023
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ലോക വനിതാ ദിനത്തോട് അനുബന്ധിച് ജെ .സി .ഐ കൽപ്പറ്റയുടെ  നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ മിനി മാരത്തോണും അവാർഡ് വിതരണവും നടത്തി.കൽപ്പറ്റ വിജയ പമ്പ് പരിസരത്തു നിന്നും ആരംഭിച്ച മാരത്തോൺ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ 
 കെ ബി നസീമ ഫ്ലാഗ് ഓഫ് ചെയ്തു.കൽപ്പറ്റ എസ കെ എം ജെ സ്കൂളിൽ മാരത്തോൺ അവസാനിച്ചു.100-ഓളം വനിതകൾ മരത്തോണിൽ  പങ്കെടുത്തു.കൽപ്പറ്റ എൻ എം എസ്എം കോളേജ് ,ഡബ്ല്യൂ എം ഓ കോളേജ് മുട്ടിൽ ,എം ഇ എസ് വിമൻസ് കോളേജ് കൽപ്പറ്റ ,വിംസ് മെഡിക്കൽ കോളേജ് മേപ്പാടി എന്നിവർ പങ്കാളികളായി.തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങിന്റെ ഉത്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  ഉഷ തമ്പി നിർവഹിച്ചു.കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ  സനിത ജഗതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് കെ എം ജെ പ്രധാന അദ്ധ്യാപിക  സുധാറാണി മുഖ്യപ്രഭാഷണം നടത്തി. ജെ സി ഐ കൽപ്പറ്റ സ്ഥാപക പ്രസിഡന്റ്‌ ഇ  വി എബ്രഹാം ,മാനന്തവാടി ജെ സി ഐ മുൻ പ്രസിഡന്റ്‌ സേവിയർ എന്നിവർ ആശംസ പ്രസംഗം നടത്തി.കൽപ്പറ്റ ജെ സി ഐ  പ്രസിഡന്റ്‌ കെ വി വിനീത് സ്വാഗതവും ,സെക്രട്ടറി കെ സുരേഷ് നന്ദിയും പറഞ്ഞു .ഹെൽത്ത് വളണ്ടിയർ അവാർഡിന് വിംസ് മെഡിക്കൽ കോളേജ് കാവൽ എന്ന പ്രൊജക്റ്റ് തിരഞ്ഞെടുത്തു.ഇൻസ്പയർ വിമൻ അവാർഡ് എം ഇ എസ് വിമെൻസ് കോളേജ് അദ്ധ്യാപിക ഷിജി സദാനന്ദനും ,സിനിമ സംവിധായിക ലീല സന്തോഷും പങ്കിട്ടു .ഡിജിറ്റൽ വിമെൻ  അവാർഡ് രശ്മി രാധാകൃഷ്ണൻ സ്വന്തമാക്കി.ഡോക്ടർ ഷാനവാസ് പാളിയാൽ,അനൂപ്,റെനിൽ മാത്യു ,മനൂപ് ,ഷാജി പോൾ,ഷമീർ,ഷംസുദീൻ ,ശ്രീജിത്ത്,രഞ്ജിത്ത്,രാധാകൃഷ്ണൻ ,റോയ് മാത്യു,ജിൽഷാദ്‌ ,സജീഷ് എന്നിവർ സംസാരിച്ചു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *