March 29, 2024

ഹവില്‍ദാര്‍ പി വി വസന്തകുമാറിന്‍റെ ഭാര്യ ഷീനക്ക് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ സ്ഥിരം നിയമനം നല്‍കി

0
Fb Img 1552049765241
കൽപ്പറ്റ : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവിച്ച ഹവില്‍ദാര്‍ പി വി വസന്തകുമാറിന്‍റെ ഭാര്യ ഷീനക്ക്   പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ സ്ഥിരം   നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. നിയമന ഉത്തരവ് മന്ത്രി കെ. രാജു വസന്തകുമാറിന്‍റെ ഭാര്യ ഷീനക്ക് കൈമാറി. തൃക്കൈപ്പറ്റയിലെ തറവാട്ടുവീട്ടിലെത്തിയാണ് മന്ത്രി നിയമന ഉത്തരവ് നൽകിയത്.  
നാല്‍പത്തഞ്ച് ദിവസത്തിനുള്ളിൽ  സർ‍വ്വകലാശാല അസിസ്റ്റന്‍റായി ജോലിയില്‍ പ്രവേശിക്കാനാണ് ഉത്തരവ്. നിലവില്‍ ഷീന യൂണിവേഴ്സിറ്റിയില്‍ അതേ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തു വരികയാണ്.
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാര്‍ വീമൃത്യു വരിച്ചത്. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണമുണ്ടായത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *