April 23, 2024

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജോയിൻറ് കൗൺസിൽ ” വുമൺ ആസാദി” സംഘടിപ്പിച്ചു.

0
Img 20190308 Wa0025
'കൽപ്പറ്റ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജോയിൻറ് കൗൺസിൽ ജില്ലാ  വനിതാ  കമ്മറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ സുരക്ഷ, തുല്യനീതീ, സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് " വുമൺ ആസാദി"  എന്ന പരിപാടി സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരി  ഡോ. സി .എസ്. ചന്ദ്രിക ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസമുള്ള സ്ത്രീകൾ പോലും പൊതു രംഗത്തേക്ക് ഇറങ്ങുവാൻ മടി കാണിക്കുന്നു. സി.കെ. ജാനുവിനെപ്പോലുള്ള സ്ത്രീകൾ  സ്ത്രീ മുന്നേറ്റത്തിന്റെ വക്താക്കളാണ്.  ഈ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും സ്ത്രീ സാന്നിദ്ധ്യം ഉണ്ടെങ്കിലും ഇപ്പോഴും അടിച്ചമർത്തലുകളുടെയും, ജാതി മത വിശ്വാസങ്ങളുടെയും  ചങ്ങലപ്പൂട്ടുകൾക്കുള്ളിൽ നിന്നും പറന്നുയരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാടക പറഞ്ഞു.

  മഹിളാ സംഘം ജില്ലാ സെക്രട്ടറി ശ്രീമതി ' മഹിതാ മൂർത്തി , ജോയിൻറ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് എം.കെ. രാമകൃഷ്ണൻ, സെക്രട്ടറി പി.എൻ. മുരളീധരൻ, തുടങ്ങിയവർ പ്രസംഗിച്ചു. എൻ. സോഫിയ നന്ദി പ്രകാശിപ്പിച്ചു'
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *