April 27, 2024

ക്രിമിനൽ കേസിൽ പ്രതിയായ പോലീസ് അസോസിയേഷൻ നേതാവിനെ അറസ്റ്റ് ചെയ്യണം:യൂത്ത് കോൺഗ്രസ്

0
. സുൽത്താൻബത്തേരി: കഴിഞ്ഞദിവസം അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച്. യുവാവിനെ സംഘംചേർന്ന് അതി ക്രൂരമായി മർദ്ദിച്ച  കേസിലെ പ്രതിയും. പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി അംഗവുമായ.  പോലീസ് ഡ്രൈവറെ. അറസ്റ്റ് ചെയ്യാനോ. ഉദ്യോഗസ്ഥ തലത്തിൽ നടപടിയെടുക്കുന്നതിന് വയനാട് ജില്ലാ പോലീസ് മേധാവി ഇതുവരെ തയ്യാറാകുന്നില്ല. ഭരണത്തിൻറെ തണലിൽ ഇത്തരം പൊലീസ് ക്രിമിനലുകൾ അഴിഞ്ഞാടുന്നത്  കണ്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത വയനാട് ജില്ലാ പോലീസ് മേധാവി. സിപിഎമ്മിനെ കയ്യിലെ പാവയായി മാറിയിരിക്കുകയാണെന്നും. യൂത്ത് കോൺഗ്രസ് സുൽത്താൻബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. പ്രതിയായ പോലീസുകാരൻ സിപിഐഎം പാർട്ടിയുമായും നേതാക്കന്മാരുമായി അടുത്തബന്ധം ഉള്ളതുകൊണ്ടും. പോലീസ് അസോസിയേഷൻ tവയനാട് ജില്ലാകമ്മിറ്റി അംഗം ആയതുകൊണ്ടും കേസ് ഒതുക്കിത്തീർക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് ഈ നാട്ടിലെ നിയമവ്യവസ്ഥ തകർന്നതിന് തെളിവാണെന്നും. ഇത്തരം പോലീസ് ക്രിമിനലുകളെ സംരക്ഷിക്കുന്നതിൽ നിന്നും ജില്ലാ പോലീസ് മേധാവി പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. അമ്പലവയൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ.80/19 എന്ന കേസിലെ പ്രതിയായ പോലീസുകാരനെ അറസ്റ്റ്  ചെയ്യണമെന്നും ഉദ്യോഗസ്ഥതലത്തിൽ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം എസ്പി ഓഫീസ് മാർച്ച് അടക്കമുള്ള സമരപരിപാടികൾ യൂത്ത് കോൺഗ്രസ് നേതൃത്വം നൽകും. യോഗത്തിൽ യൂത്ത് കോൺഗ്രസ് സുൽത്താൻബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് സംഷാദ് മരക്കാർ അധ്യക്ഷതവഹിച്ചു. ഷെഫീഖ് അമ്പലവയൽ. എസ് പ്രശാന്ത്. യേശുദാസ്.സിറിൾ ജോസ്. സാജിത് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *