August 11, 2026

കാത്തിരിപ്പിനൊടുവിൽ കൽപ്പറ്റ നഗര നവീകരണ പ്രവർത്തി ഇന്ന് ആരംഭിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: ടൗണ്‍ നവീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം സംസ്ഥാന ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. ഇന്ന്  രാവിലെ 10 ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നഗരസഭയുടെ 2018 19 വാര്‍ഷിക പദ്ധതിയില്‍ നീക്കിവെച്ച 2 കോടി രൂപയും നാഷണന്‍ ഹൈവെ അതോറിറ്റി അനുവദിച്ച 2 കോടി രൂപയും എം.എല്‍.എ ഫണ്ടായ ഒരു കോടി രൂപയുമടക്കം 5 കോടിയുടെ വികസന പ്രവര്‍ത്തികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.ഈ തുക ഉപയോഗിച്ച് കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍ മുതല്‍  നഗരസഭ ഓഫീസ് വരെ ഡ്രെയിനേജ്, ഫുട്പാത്ത്, ഇന്റര്‍ലോക്ക്, കൈവരി സ്ഥാപിക്കല്‍ എന്നിവയാണ് നവീകരണത്തിന്റെ ആദ്യ ഘട്ടമായി ചെയ്യുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *