October 25, 2026

കൽപ്പറ്റ നഗര നവീകരണ പ്രവൃത്തി ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു.

0
IMG-20190310-WA0011
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: ടൗണ്‍ നവീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം സംസ്ഥാന ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. .    പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന  ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. . നഗരസഭയുടെ 2018 19 വാര്‍ഷിക പദ്ധതിയില്‍ നീക്കിവെച്ച 2 കോടി രൂപയും നാഷണൽ  ഹൈവേ അതോറിറ്റി അനുവദിച്ച 2 കോടി രൂപയും എം.എല്‍.എ ഫണ്ടായ ഒരു കോടി രൂപയുമടക്കം 5 കോടിയുടെ വികസന പ്രവര്‍ത്തികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.ഈ തുക ഉപയോഗിച്ച് കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍ മുതല്‍  നഗരസഭ ഓഫീസ് വരെ ഡ്രെയിനേജ്, ഫുട്പാത്ത്, ഇന്റര്‍ലോക്ക്, കൈവരി സ്ഥാപിക്കല്‍ എന്നിവയാണ് നവീകരണത്തിന്റെ ആദ്യ ഘട്ടമായി ചെയ്യുന്നത്.ചെയർപേഴ്സൻ സനിത ജഗദീഷ്, മുൻ ചെയർമാൻ പി.പി. ആലി തുടങ്ങിയവർ സംബന്ധിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *