April 27, 2024

ബാബരി: സമവായ ശ്രമങ്ങൾക്ക് സ്വാഗതം: ഐ എസ് എം. :സുപഥം ക്യാമ്പിന് ഇന്ന് സമാപനം

0
Img 20190309 Wa0038
കൽപറ്റ: ബാബരി മസ്ജിദ് തർക്കത്തിൽ
സമവായ ചർച്ചകൾ നടത്താനുളള പരിശ്രമങ്ങൾക്ക്
സ്വാഗതാർഹമാണെന്ന് വയനാട് കൽപറ്റ
മിസ്റ്റി ഹില്ലിൽ നടക്കുന്ന സുപഥം ഐ എസ് എം സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് അഭിപ്രായപെട്ടു.രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിർത്താനും മതേതരത്വം സംരക്ഷിക്കപ്പെടാനുമുള്ള മുഴുവൻ ശ്രമങ്ങളെയും  ജാതി മത ഭേദമന്യേ പിന്തുണക്കേണ്ടതുണ്ട്.
രാജ്യം ഒരു പൊതു തെരഞ്ഞെട്ടപ്പിനെ അഭിമുഖീകരിക്കപ്പെടുന്ന സമയത്ത് സംഘർഷഭരിതമായ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിലെ രാഷ്ട്രീയ ലക്ഷ്യം പൊതുസമൂഹം തിരിച്ചറിയണം. 
രാജ്യത്തിനും പൗരന്മാർക്കും ഭീക്ഷണിയാകുന്ന തരത്തിൽ നടക്കുന്ന ദീകരപ്രവർത്തനങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടണം. സംജാതമാക്കുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കക്ഷികൾ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകണം.
മത പ്രമാണങ്ങളെ ആത്മീയ ചൂഷണങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുകയും അന്ധവിശ്വാസ നിർമാർജന ബിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ സർക്കാർ പ്രതികജഞാബദ്ധമാവണമെന്നും സംഗമം ആവിശ്യപ്പെട്ടു.
ഐ എസ് എം സംസ്ഥാന പ്രസിഡൻറ് ശരീഫ് മേലേതിൽ ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജംഷീർ ഫാറൂഖി അധ്യക്ഷത വഹിച്ചു.കെ എൻ എം വയനാട് ജില്ല കൺവീനർ അബ്ദുറഹിമാൻ സുല്ലമി, കെ എൻ എം സംസ്ഥാന പ്രവർത്തക സമിതിയംഗം കെ എം കെ ദേവർ ഷോല, കെ എൻ എം ജില്ലാ ജോയിന്റ കൺവീനർമാരായ സയ്യിദലി സ്വലാഹി,
പോക്കർ ഫാറൂഖി എന്നിവർ ആശംസകൾ അർപ്പിച്ചു.
സംഘടനയുടെ സമകാലിക നയങ്ങളും നിലപാടുകളും, സാമൂഹ്യ പ്രതിബദ്ധതയായി  ഏറ്റെടുക്കേണ്ട പദ്ധതികളെ കുറിച്ചും മീറ്റിൽ ചർച്ച ചെയ്യപ്പെടും . ഓർഗനൈസിംഗ് സെക്രട്ടറി പി.കെ സകരിയ്യ സ്വലാഹി ,ട്രഷറർ
ശബീർ കൊടിയത്തൂർ, വൈ: പ്രസിഡൻറുമാരായ നാസർ മുണ്ടക്കയം, സഗീർ കാക്കനാട് ,ഡോ – അഫ്സൽ, ജോ.സെക്രട്ടറിമാരായ കെ എം എ അസീസ്, റിയാസ് ബാവ ,താജ്യദ്ദീൻ സ്വലാഹി, റഹ്മത്തുല്ല സ്വലാഹി പുത്തൂർ, പി സിമൻസൂർ എന്നിവർ പ്രസംഗിച്ചു. മീറ്റ് ഇന്ന് (ഞായർ)  സമാപിക്കും.കെ എൻ എം സംസ്ഥാന പ്രസിരണ്ട് ടി പി അബ്ദുല്ലക്കോയ മദനി സമാപന സംഗമം ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *