May 30, 2026

ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കും :ജില്ലാ കളക്ടര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
                                                                         

   വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയിലൊരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ എ.ആര്‍  അജയകുമാര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി 575 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുന്നത്. മാനന്തവാടി 173, സുല്‍ത്താന്‍ ബത്തേരി 215 , കല്‍പ്പറ്റ 187  എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിരിക്കുന്നത്.ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് പോളിങ്ങ് സ്റ്റേഷനില്‍ എത്തി വോട്ട് ചെയ്ത് മടങ്ങുന്നതിന് വാഹന സൗകര്യം നല്‍കുന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. മാതൃകാ പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് സമാധാനപരമായി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാവണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. എ.ഡി.എം കെ. അജീഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം. റംല എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *