വയനാട് ലോകസഭാ മണ്ഡലത്തില്‍ 13,25,788 വോട്ടര്‍മാര്‍: സ്ത്രീകൾ വിധി നിർണ്ണയിക്കും

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: 
   ലോക സഭാ തെരഞ്ഞെടുപ്പിനായി ജില്ലയൊരുങ്ങുന്നു.സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ലയെന്ന നിലയിലും വയനാട്  ശ്രദ്ധിക്കപ്പെടുന്നു.  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരി 30 വരെ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ച് വയനാട് ലോകസഭാ മണ്ഡലത്തില്‍ 13,25,788 വോട്ടര്‍മാരാണുള്ളത്. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങള്‍ക്ക് പുറമേ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്,നിലമ്പൂര്‍,വണ്ടൂര്‍ എന്നീ നിയോജകമണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് വയനാട് ലോകസഭാ മണ്ഡലം.   6,55,786 പുരുഷ വോട്ടര്‍മാരും 6,70,002 സ്ത്രീ വോട്ടര്‍മാരുമാണ് വയനാട് ലോകസഭാ മണ്ഡലത്തില്‍ ആകെയുള്ളത്. വയനാട് ജില്ലയില്‍ നിന്നും 5,81,245 വോട്ടര്‍മാരാണ് പട്ടികയിലുളളത്. വോട്ടര്‍ പട്ടിക അന്തിമമല്ല. നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള അവസാന തിയ്യതിയായ മാര്‍ച്ച് 25 വരെ അപേക്ഷ നല്‍കുന്നവരെ കൂടി ഉള്‍പ്പെടുത്തി പുതിയ വോട്ടര്‍പട്ടിക കമ്മീഷന്‍ പ്രസിദ്ധീകരിക്കും. നിലവില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് വണ്ടൂര്‍  നിയോജകമണ്ഡലത്തിലാണ.് 210051 പേരാണ് ഇവിടെയുള്ളത്. കുറവ് തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ്.  1,65,460 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.  
   വണ്ടൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീവോട്ടര്‍മാരുള്ളത്.  ഏറനാട് നിയോജക മണ്ഡലം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. വയനാട് മണ്ഡലത്തിലുള്‍പ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളിലെയും ഇപ്പോഴുള്ള പുരുഷ വോട്ടര്‍മാര്‍ – സ്ത്രീ വോട്ടര്‍മാര്‍ – മൊത്തം വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍. 
മാനന്തവാടി : 90783, 91678, 182461. 
സു.ബത്തേരി : 102744, 105537, 208281. 
കല്‍പ്പറ്റ : 93357, 97146, 190503. 
തിരുവമ്പാടി : 82183, 83277, 165460. 
ഏറനാട് : 84113, 82207, 166320.
നിലമ്പൂര്‍ : 99142, 103570, 202712. 
വണ്ടൂര്‍ : 103464, 106587, 210051. 


മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ  ഏകദിന ചിത്രരചന ശില്പശാല സംഘടിപ്പിച്ചു.   മാനന്തവാടി  ജി വി എച്ച് എസ് വിദ്യാർഥിനി അനഘ ബ്ലസൻ ചിത്രം വരച്ച്  ...
Read More
ബത്തേരി:വീട്ടിനുള്ളിൽ കത്തി കരിഞ നിലയിൽ വൃദ്ധയുടെ മൃതദേഹം.വടക്കനാട് പണയമ്പം കറ്റാനിയിൽ രാജമ്മ (71) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിയിലാണ്. ഞായറാഴ്ച രാവിലെ ...
Read More
കേരള സര്‍ക്കാര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യു.എന്‍.ഡി.പി എന്നിവയുടെ സഹകരണത്തോടെ 2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെളളപ്പൊക്കത്തിലോ, ഉരുള്‍പ്പൊട്ടലിലോ വീടിന് പൂര്‍ണ്ണമായോ ഭാഗികമായോ (15 ശതമാനം മുതല്‍ ...
Read More
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നു മുതല്‍ 25 കിലോവാട്ട് വരെ വൈദ്യുതശേഷിയുള്ള സൗരോര്‍ജ്ജ ഓണ്‍ലൈന്‍ യു.പി.എസ്. സ്ഥാപിക്കുന്ന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ജൂലൈ 25 വരെ നീട്ടിയതായി ജില്ലാ എഞ്ചിനീയര്‍ ...
Read More
ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന കലാ-കായിക മത്സരങ്ങള്‍  സെപ്റ്റംബര്‍ ഒന്നിന് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹൈസ്‌ക്കുളില്‍ നടക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ...
Read More
സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ കീഴില്‍ മുത്തങ്ങയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബത്തേരി താലൂക്കില്‍ സ്ഥിര താമസമുള്ള ...
Read More
വാര്‍ഡ്തല നാട്ടുകൂട്ട രൂപീകരണം;ജില്ലാതല ഉദ്ഘാടനം 25ന്ജീവനം പദ്ധതിയുടെ ഭാഗമായി 'സാന്ത്വനമേകാന്‍ അയല്‍കണ്ണികള്‍' വാര്‍ഡുതല പാലിയേറ്റീവ് കെയര്‍ നാട്ടുകൂട്ടം പദ്ധതി ജില്ലാതല ഉദ്ഘാടനം ജൂലൈ 25ന് രാവിലെ 10ന് ...
Read More
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്നുവന്ന സ്റ്റേറ്റ് റിവ്യൂ മിഷന്‍ (എസ്.ആര്‍.എം) പരിശോധന പൂര്‍ത്തിയായി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ വി.ആര്‍ രാജു, ...
Read More
കൽപ്പറ്റ: ദിവസങ്ങളോളം പെയ്‌തൊഴിയാതെ നിന്ന  മഴയില്‍ മുങ്ങിയ കൃഷിയിടങ്ങള്‍. ഉരുള്‍പ്പൊട്ടലിലും മണ്ണൊലിപ്പിലും തകര്‍ന്ന വീടുകളും പാതകളും. ഒടുവില്‍ മഹാപ്രളയത്തിന്റെ ശേഷിപ്പുകളായി വാസസ്ഥലങ്ങളിലും കൃഷിഭൂമികളിലും അടിഞ്ഞു കൂടിയ മണലും ചെളിയും ...
Read More
കൽപ്പറ്റ: ആഗസ്റ്റ് ഒന്ന് മുതൽ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച ചികിത്സ നൽകുന്ന ആശുപത്രികളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ...
Read More

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *