March 28, 2024

മാവോയിസ്റ്റ് വെടിയേറ്റ് മരിച്ച സംഭവം : മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്: വയനാട് കലക്ടർക്ക് ചുമതല.

0
Img 20190311 193936
കൽപ്പറ്റ: വൈത്തിരി ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ .  വയനാട് ജില്ലാ കലക്ടർ എ.ആർ. അജയകുമാറിനാണ്  അന്വേഷണ ചുമതല .ഇത് സംബന്ധിച്ച ഉത്തരവ്  ബന്ധപ്പെട്ടവർക്ക്  ലഭിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ അഭ്യർത്ഥന പ്രകാരം  അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ആണ് ഉത്തരവിറക്കിയത്. .  കഴിഞ്ഞ ആറിന്  രാത്രിയാണ്  കബനീ ദളം നേതാവ്   മാവോയിസ്റ്റ്   മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി.ജലീൽ   പോലീസിന്റെ   വെടിയേറ്റ്    കൊല്ലപ്പെട്ടത്.   കൂടെയുണ്ടായിരുന്ന ചന്ദ്രുവെന്ന മറ്റൊരു മാവോയിസ്റ്റിന് ഗുരുതര പരിക്കേറ്റിരുന്നു. പിറ്റേ ദിവസമാണ് ജലീൽ കൊല്ലപ്പെട്ട വിവരം പുറത്ത് വന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടത് എന്ന വാദം ജലീലിന്റെ സഹോദരൻ സി.പി.റഷീദും  മനുഷ്യാവകാശ പ്രവർത്തകരും തളളി കളഞിരുന്നു.  സംഭവത്തിൽ മജിസ്റ്റീയൽ തലത്തിലുള്ള അന്വേഷണം വേണമെന്ന് ബന്ധുക്കൾ പരാതിയും നൽകിയിരുന്നു. ഇപ്പോൾ ക്രൈം ബ്രാഞ്ചാണ്   കേസ്    അന്വേഷിക്കുന്നത്. ജില്ലാ കലക്ടർക്ക് ചുമതല നൽകി മജിസ്റ്റീരിയൽ തലത്തിൽ അന്വേഷണമുണ്ടന്നാണ് അറിഞ്ഞതെന്നും എന്നാൽ ഇതു സംബന്ധിച്ച ഉത്തരവ് താൻ കണ്ടിട്ടില്ലന്നും വയനാട് ജില്ലാ പോലീസ് മേധാവി ആർ. കറുപ്പ  സ്വാമി  പറഞ്ഞു. ഉത്തരവ് ലഭിച്ചിട്ടില്ലന്ന് ജില്ലാ കലക്ടർ എ.ആർ. അജയകുമാറും പറഞ്ഞപ്പോൾ ഉത്തരവിന് വേണ്ടി കാത്തിരിക്കുകയാണന്നും  സി..ആർ.പി.സി. 176 പ്രകാരം മജിസ്റ്റീരിയൽ അന്വേഷണം നിർബന്ധമാണന്നും  സംഭവത്തിൽ മൃതദേഹത്തിന്റെ  ഇൻക്വസ്റ്റിന് നേതൃത്വം നൽകിയ  സബ് കലക്ടർ എൻ.  എസ്. കെ. ഉമേഷ് പറഞ്ഞിരുന്നു. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *