മാവോയിസ്റ്റ് വെടിയേറ്റ് കൊല്ലപ്പെട്ടതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ.
കൽപ്പറ്റ: ലക്കിടിയിലെ റിസോർട്ടിൽ പോലീസ് വെടിവയ്പിനെതിരെ സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ രംഗത്ത് വന്നു. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് നേതാവ് സി പി ജലീൽ വെടിയേറ്റു മരിച്ച സംഭവത്തിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാതെ വെടിവച്ചു കൊല്ലുന്ന പോലീസിന്റെ സമീപനം ശരിയല്ലെന്ന് കമ്മീഷൻ അംഗം പി.മോഹനദാസ് പറ ഞ്ഞു . കൽപ്പറ്റയിൽ മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച സിറ്റിംഗിന് ശേഷം മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഷ്ടാവാണെങ്കിലും മാവോയിസ്റ്റാണെങ്കിലും അരക്ക് മുകളിൽ വെടിവെക്കുക എന്നുള്ളത് പോലീസിന്റെ രീതിയാവരുതെന്നും മോഹൻദാസ് പറഞ്ഞു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹന്‍ദാസ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 55 പരാതികള്‍ തീര്‍പ്പാക്കി. 94 കേസുകളാണ് പരിഗണിച്ചത്. പുതുതായി 10 പരാതികള്‍ ലഭിച്ചു. പൊതു പ്രാധാന്യമുള്ള വിഷയങ്ങളാണ് ഇതില്‍ ഭൂരിഭാഗവും. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും നഷ്ടപരിഹാരം ലഭ്യമാക്കാനും ഇടപെടല്‍ വേണമെന്നാവശ്യപ്പെടുന്ന പരാതികളുണ്ട്. ഇതേക്കുറിച്ച് വിശദമായി പഠിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് കമ്മീഷന്‍ അംഗം അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും.
അര്‍ബുദ രോഗിയായ നിര്‍ധന യുവതിക്ക് ബിപിഎല്‍ റേഷന്‍കാര്‍ഡ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷനു ലഭിച്ച പരാതി തീര്‍പ്പാക്കി. കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുന്നത് അടുത്ത സിറ്റിങിലേക്ക് മാറ്റിവച്ചു.





Leave a Reply