August 13, 2026

വാരാമ്പറ്റ മഖാം ഉറൂസ് നാളെ (വെള്ളി)തുടങ്ങും

0
IMG-20190314-WA0052
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി.വാരാമ്പറ്റ മഖാം ഉറൂസ് നാളെ  (വെള്ളി)തുടങ്ങും. .
ഉത്തര മലബാറിലെ ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വാരാമ്പറ്റ സയ്യിദ് അലി അക്ബർ ദില്ലിക്കോയ തങ്ങൾ ( റ ) മഖാം ഉറൂസ് നാളെ   (വെള്ളി) മുതൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച  വൈകുന്നേരം 4 മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം
വി.മൂസ്സക്കോയ മുസ്ല്യാർ പതാക ഉയർത്തും 22 ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സഅദ കലാലയഹോസ്റ്റൽ നിർമ്മാണ പ്രവൃത്തി ഉൽഘാടനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
രാത്രി 7 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിക്കും.
ഉസ്താദ് റഹ് മത്തുള്ള ഖാസിമി മുത്തേടം മുഖ്യ പ്രഭാഷണം നടത്തും
23 ന് ശനിയാഴ്ച അൽ ഹാഫിള്
 അഹ് മദ് കബീർ ബാഖവി കാഞ്ഞാറും 24 ന് അൽ ഹാഫിള് കുമ്മനം നിസാമുദ്ദീൻ അൽ അസ്ഹരിയും 25 ന് ഖലീൽ ഹുദവി കാസർഗോഡും പ്രഭാഷണം നടത്തും.26 ന് ചെവ്വാഴ്ച ദിക്റ്
ദുആ മജ്ലിസിന് ശൈഖുനാ ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ നേതൃത്വം നൽകും.28 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മഖാം സിയാറത്ത്‌.മൗലീദ് പാരായണം.അന്നദാനം എന്നിവ നടത്തപ്പെടും. ഉറൂസിനോടനുബന്ധിച്ച്
മജ്ലിസുന്നൂർ .പണ്ഡിത സംഗമം.വനിതാ സംഗമം.ഖത്തം ദുആ. കൂട്ട സിയാറത്ത് എന്നിവ നടത്തപ്പെടും.
വാരാമ്പറ്റ മഹല്ലിന്റെ കീഴിലുള്ള
സആദകലാലയത്തിൽ നൂറോളം വിദ്യാത്ഥികൾ മതഭൗതിക വിജ്ഞാനം നടത്തുന്നുണ്ട്. നേർച്ചയിൽ നിന്നും മറ്റുംലഭിക്കുന്നവരുമാന മടക്കം ഉപയോഗിച്ചാണ് സആദകലാലയം പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.എ.ആലിഹാജി.കൺവീനർ കെ.എം.മജീദ്.മൊയ്തീൻ കുട്ടി അമാനി. എ. മോയി.എ.കെ.ജുബൈർ ദാരിമി .എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *