July 14, 2026

അനധികൃത ബോർഡുകളും ബാനറുകളും: ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
    ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. എ.ഡി.എം കെ.അജീഷിന്റെ നേതൃത്വത്തിലാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. പൊതുസ്ഥലങ്ങളിലും ഫുട്പാത്തുകളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കാണ് തുടക്കം കുറിച്ചത്. ജില്ലയിലെ മൂന്ന് നിയമസഭാ നിയോജകമണ്ഡലത്തിലും പ്രത്യേകം സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. നിയോജകമണ്ഡല തലത്തിലെ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരാണ്. സ്‌ക്വാഡിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *