October 22, 2026

വള്ളിയൂർക്കാവ് ആറാട്ടുമഹോത്സവം.: ഉത്സവാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

0
IMG-20190315-WA0000
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാടിന്റെ ദേശീയോത്സവമായ 

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ  ആഘോഷ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. മാനന്ത്തവാടി നഗരസഭ ചെയര്‍ പേഴ്‌സണ്‍ വി.ആര്‍.പ്രവീജ് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആഘോഷ കമ്മിറ്റി പ്രസിഡണ്ട് അഡ്വ.എം. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വടേരി ശിവക്ഷേത്രം പ്രസിഡണ്ട് എം.വി. ശ്രീവത്സനില്‍ നിന്നും ക്ഷേത്രം മൂപ്പന്‍ കെ രാഘവന്‍ ആദ്യ സംഭാവന ഏറ്റുവാങ്ങി. നഗരസഭ കൗസിലര്‍മാരായ ശ്രീലത കേശവന്‍, മജ്ജുള അശോകന്‍, ട്രസ്റ്റിമാരായ എച്ചോം ഗോപി, ജെ.പി.മോഹന്‍ദാസ്, പി.പി.രത് നാകരൻ, , ആഘോഷ കമ്മറ്റി സെക്രട്ടറി പി.വി.സുരേന്ദ്രന്‍, വൈസ് പ്രസിഡണ്ട് സന്തോഷ് ജി നായര്‍, എന്‍.കെ.മന്മഥന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.മനോഹരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *