മാവോയിസ്റ്റ് ജലീൽ കൊല്ലപ്പെട്ടതിൽ അന്വേഷണം പ്രഹസനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപറ്റ: ലക്കിടിയിലെ  ഉപവൻ  റിസോർട്ടിൽ മാവോവാദി നേതാവ് സി.പി. ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ. ജലീലിന്റെ  മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും റിസോർട്ടിൽ വസ്തുതാന്വേഷണം നടത്താനെത്തിയ സംഘം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
       കൊല്ലപ്പെട്ട ജലീൽ ഉൾപ്പെടെയുള്ള മാവോവാദികൾക്കെതിരെ മാത്രമാണ്   സംഭവത്തിൽ ഏകപക്ഷീയമായി  കേസെടുത്തിരിക്കുന്നത്. റിസോർട്ടിൽ അതിക്രമിച്ചു കയറിയതിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനു പുറമെ, പൊലീസിനുനേരെ വെടിയുതിർത്തെന്ന കുറ്റത്തിനാണ് മറ്റൊരു കേസ്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ  സംബന്ധിച്ച സുപ്രീംകോടതി മാർഗനിർദേശങ്ങൾ  ലംഘിക്കപ്പെട്ടിരിക്കുകയാണ്. പൊലീസ് നടപടിയിൽ ആളപായം ഉണ്ടായാൽ ഏറ്റുമുട്ടലിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുത്ത്, മറ്റൊരു സ്റ്റേഷനിലെ അവരേക്കാൾ മുതിർന്ന ഉദ്യോഗസ്ഥരോ, പൊലീസിന്റെ  തത്തുല്യ അധികാരമുള്ള വേറൊരു ഉദ്യോഗസ്ഥനോ എഫ്.ഐ.ആർ രേഖപ്പെടുത്തി കേസ് അന്വേഷിക്കണം. 
സംഭവത്തിൽ ഉൾപ്പെട്ട  പൊലീസുകാർക്കെതിരെ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല. 
    വസ്തുതകൾ അന്വേഷിക്കാനെത്തിയ മനുഷ്യാവകാശ പ്രവർത്തകരെ സംഭവം നടന്ന റിസോർട്ടിലേക്ക് പോലും കയറ്റിവിടാത്തത് ദുരൂഹത വർധിപ്പിക്കുന്നു. മാധ്യമപ്രവർത്തകരെ പോലും കയറ്റിവിടാത്തതിനു പിന്നിൽ പൊലീസിനെ സംരക്ഷിക്കാനുള്ള നീക്കമാണ്. തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. റിസോർട്ടിലെ ജീവനക്കാരെ കാണാനോ, തെളിവെടുപ്പ് നടത്താനോ പൊലീസ് അനുവദിച്ചില്ല. സി.പി.എമ്മും പോലീസും ചേർന്ന് മനുഷ്യാവകാശങ്ങൾ ധ്വംസിക്കുകയാണ്. 
 സുപ്രീംകോടതി നിർദേശപ്രകാരം എന്നു പറഞ്ഞു നടത്തുന്ന മജിസ്ട്രേറ്റ്തല അന്വേഷണം സർക്കാറിനെയും പൊലീസിനെയും വെള്ളപൂശാനുള്ള നീക്കം മാത്രമാണ്. വാർത്തസമ്മേളനത്തിൽ ഗ്രോ വാസു, അഭിഭാഷകരായ പി.എ. പൗരൻ, തുഷാർ നിർമൽ സാരഥി, അലാവുദ്ദീൻ, രാജു, സുജ ഭാരതി, എസ്. ഗോപാൽ, ഡോ. പി.ജി ഹരി, ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.
 ഇരു കുടുംബത്തിലെ യുവാവും യുവതിയും സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ചു. ബത്തേരിക്കടുത്ത്   നായ്ക്കട്ടിയിൽ നൂൽപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സ്ഫോടന മുണ്ടായത്.   എളവൻ  ...
Read More
മാനന്തവാടി:മാനന്തവാടി തലശ്ശേരി റോഡില്‍ കുഴിനിലം പുത്തന്‍പുരയ്ക്ക് സമീപം കെ.എസ്. ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നാല്പതോളം  പേര്‍ക്ക്  പരിക്കേറ്റു.മാനന്തവാടിയില്‍ നിന്നും ഇരുട്ടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും,തലശ്ശേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് ...
Read More
   തിരുനെല്ലി പഞ്ചായത്തിൽ കാറ്റിലും മഴയിലും നാല് വീടുകൾ തകർന്നു. രണ്ട് വീടുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്.  കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ ചേകാടി ആത്താറ്റ് കുന്ന് ...
Read More
തലപ്പുഴ കാട്ടേരികുന്ന് പുത്തേട്ട് വീട്ടില്‍ സലീമിന്റെ മകന്‍ ഷാഹുല്‍ ഹമീദ്(20) ആണ് പിടിയിലായത്.കഞ്ചാവ് ബീഡിയായും ചെറുപൊതികളായും പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്ന ഷാഹുലിനെ ആവശ്യക്കാരെന്ന നിലയില്‍ സമീപിച്ചാണ് കഞ്ചാവ് ...
Read More
വി.വി.അർജുൻ വിശ്വനാഥന് യു.എസ്. എസ്. സ്കോളർഷിപ്പ് കൽപ്പറ്റ : മീനങ്ങാടി മൈലമ്പാടി ഗോഖലെ നഗർ എ. എൻ. എം. യു.പി.  സ്കൂൾ  ഏഴാം ക്ലാസ് വിദ്യാർത്ഥി  വി.വി. അർജുൻ ...
Read More
വൈദ്യുതി മുടങ്ങും കണിയാമ്പറ്റ-കൂട്ടമുണ്ട 66 കെ.വി വൈദ്യുതി ലൈന്‍ ശേഷി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26 മുതല്‍ മെയ് 5 വരെ രാവിലെയും വൈകീട്ടും ഒരു മണിക്കൂര്‍ ...
Read More
ആദിവാസി ഭൂപ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന്  അഖിലേന്ത്യാ ക്രാന്തികാരി കിസാൻ സഭ സംസ്ഥാന പ്രസിഡണ്ട് സുകുമാരൻ അട്ടപ്പാടി.വയനാട് കലക്ട്രേറ്റിന് മുമ്പിൽ തൊവരിമല സമര സമിതി നടത്തുന്ന ...
Read More
 മലബാർ സംരംഭക കൂട്ടായ്മ 27-ന് വയനാട്ടിൽകൽപ്പറ്റ: കാർഷിക  മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കാൻ പുത്തൻ ബിസിനസ് ആശയങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയം മുൻനിർത്തി കൽപ്പറ്റയിലെ ജൂനിയർ ചേംബർ ഇന്റർനാഷണൽ ...
Read More
. സി.വി.ഷിബു.കൽപ്പറ്റ: വയനാട് നെന്മേനി പഞ്ചായത്തിലെ തൊവരിമലയിൽ മിച്ചഭൂമി കയ്യേറി സമരം നടത്തി വരികയും പിന്നീട് കുടിയിറക്കപെടുകയും ചെയ്ത സമരക്കാർ കളക്ട്രേറ്റിന് മുൻപിൽ നടത്തിവരുന്ന സമരം കരുത്താർജ്ജിക്കുന്നു. ബുധനാഴ്ച  വൈകിട്ട് അഞ്ചരയോടെയാണ് ...
Read More
കൽപ്പറ്റ: തൊവരിമലയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച്  ഭൂസമരസമിതി പ്രവർത്തകർ വയനാട്  കളക്ട്രേറ്റ് ഉപരോധിക്കുന്നു. സി പി ഐ എം എൽ റെഡ്സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ...
Read More

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *