April 20, 2024

പ്രളയാനന്തരം പുനരുജ്ജീവനം : കാരിത്താസ് ഗ്രാമങ്ങൾ

0
Img 20190315 Wa0068
പ്രളയത്തിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവപ്പെട്ട വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ 'അതിജീവനം' എന്ന ലക്ഷ്യത്തോടെ കാരിത്താസ് ഗ്രാമങ്ങൾ രൂപപ്പെട്ടുവരുന്നു. മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് കാരിത്താസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ കാരിത്താസ് ഗ്രാമങ്ങൾ രൂപപ്പെടുത്തുന്നത്. എടവക ഗ്രാമപഞ്ചായത്തിലെ അഗ്രഹാരം, ചാമടിപ്പോയിൽ തൊണ്ടർനാട്‌ ഗ്രാമ പഞ്ചായത്തിലെ കുഞ്ഞോo കോളനി, മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ചാലിഗദ്ധ, മുട്ടങ്കര, ചെമ്മാട് കോളനികൾ എന്നിവ കേന്ദ്രികരിച്ച് വിവിധങ്ങളായ വികസന പദ്ധതികൾ ആണ് പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി കാരിത്താസ് ഗ്രാമ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിവരുന്നത്. ഭവന റിപ്പയറിംഗ്, കക്കൂസ് നിർമ്മാണം, കിണർ നവീകരണം, നീരുറവകളുടെ സംരക്ഷണം, കോഴി വളർത്തൽ, ആട് വളർത്തൽ, ടൈലറിംഗ്, പച്ചക്കറി കൃഷി, കുരുമുളക് കൃഷി, കാപ്പി കൃഷി, തെങ്ങ് കൃഷി തുടങ്ങിയ പദ്ധതികൾ ആണ് നടപ്പിലാക്കിവരുന്നത് . കൂടാതെ കൃഷി- മൃഗ സംരക്ഷണ മേഖലകളിൽ വിദഗ്ദ്ധ പരിശീലനങ്ങളും നൽകിവരുന്നു . കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് 610 കുടുംബങ്ങൾക്കാണ് പ്രളയ പുനരധിവാസ പദ്ധതികൾ നൽകുന്നത്. വെള്ളപൊക്കും ഉണ്ടായ പ്രദേശങ്ങളിൽ ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് അർഹരായ ഗുണഭോഗ്താക്കളെ കണ്ടെത്തിയത് . ഇതിൻറ്റെ ഭാഗമായി പ്രാദേശിക തലങ്ങളിൽ ഗുണഭോഗ്താക്കളുടെ യോഗങ്ങൾ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത് പദ്ധതിയെ സംബന്ധിച്ചു വിശദീകരണം നൽകി . കൂടാതെ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഗുണഭോക്‌തൃ  കമ്മറ്റികൾക്ക്‌  രൂപം നൽകി . തുടർന്ന് മുഴുവൻ കുടുംബങ്ങളിലും സന്ദർശനം നടത്തി, പദ്ധതിക്ക് അർഹരാണോ എന്ന് പരിശോധിച്ച് ഗുണഭോഗ്താവിറ്റെ താൽപ്പര്യവും കൂടി പരിഗണിച്ച് അനുയോജ്യമായ പദ്ധതി തെരഞ്ഞെടുക്കുന്നു. ഇതിനോടകം പച്ചക്കറി കൃഷി, തയ്യൽ മെഷീൻ വിതരണം, കോഴികുഞ്ഞും കൂടും വിതരണം എന്നിവ പൂർത്തീകരിച്ചു. പദ്ധതിയുടെ നടത്തിപ്പിന് അതാത് പ്രദേശങ്ങളിലെ ജന പ്രതിനിധികൾ, കാരിത്താസ് ഇന്ത്യ ടീം, വയനാട് സോഷ്യൽ സർവീസ് ടീം, പ്രാദേശിക ഗുണഭോക്തൃ സമിതികൾ, കേരളത്തിലെ വിവിധ കലാലയങ്ങളിൽനിന്നുള്ള എം എസ് ഡബ്ല്യൂ/ ബി എസ് ഡബ്ല്യൂ വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി വരുന്നു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *