April 20, 2024

ലോക ക്ഷയരോഗ ദിനാചരണം: സംസ്ഥാന തല പരിപാടികൾ 24- ന് കൽപ്പറ്റയിൽ. അനുബന്ധ പരിപാടികൾ നാളെ തുടങ്ങും

0
Img 20190318 Wa0000
 ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാന തല പരിപാടികൾ 24- ന്  കൽപ്പറ്റയിൽ നടക്കും.  അനുബന്ധ  പരിപാടികൾ നാളെ തുടങ്ങും .ഇതിന്റെ ഭാഗമായി കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകർക്ക് ശില്പശാല നടത്തി. 
        2030 ഓടെ ലോകത്ത് നിന്ന് ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യുക എന്നതാണ്  ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. എന്നാൽ കേരളത്തിൽ 2025 ഓടെ തന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്നതും പൊതുജനങ്ങളിൽ മരുന്നിന്റെ  ഉപയോഗം കാരണം  ഒരു വിധ മരുന്നുകളോടും പ്രതികരിക്കാത്ത ഒരു സമൂഹം വളർന്നു വരുന്നതുമാണ്  ഈ ലക്ഷ്യം നേടാനുള്ള പ്രധാന വെല്ലുവിളി.  ജില്ലാ ടി.ബി. സെന്ററിന്റെ കണക്കനുസരിച്ച് നിലവിൽ 649 ക്ഷയരോഗികളാണ് ഉള്ളത്. ഇവരിൽ 275 പേർ   പട്ടികവർഗ്ഗ മേഖലയിൽ നിന്നുള്ള രോഗികളാണ്.  തിരുനെല്ലി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഉള്ളത്.
[18/03, 4:00 pm] shibu C V: കൃത്യമായ കണക്കെടുപ്പ് , ഗുണമേന്മയുള്ള പരിശോധനാ സംവിധാനം , ആധുനിക ചികിത്സാ സമ്പ്രദായം , ഗുണനിലവാരം കൂടിയ മരുന്നുകൾ  ,പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ  പരിചരണം , കർശനമായ നിരീക്ഷണം  തുടങ്ങിയവ മൂലം വയനാട്ടിൽ രോഗികളെ കണ്ടെത്തുന്ന കാര്യത്തിലും  രോഗം നിയന്ത്രിക്കുന്ന കാര്യത്തിലും   വയനാട് മുൻപന്തിയിലാണ്. ലോകാരോഗ്യ സംഘടന  ,ആരോഗ്യ കേരളം, നാഷണൽ ഹെൽത്ത് മിഷൻ തുടങ്ങിയവയുടെ നേതൃത്വത്തിൽ ജില്ലകൾ തോറും പ്രവർത്തിക്കുന്ന ജില്ലാ ടി.ബി. സെന്ററുകളാണ്  പ്രവർത്തനങ്ങൾ നടത്തുന്നത്. ക്ഷയരോഗ നിയന്ത്രണ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി  കൽപ്പറ്റ വുഡ് ലാന്റ് ഓഡിറ്റോറിയത്തിൽ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച  ശില്പശാല   എൻ. എച്ച്. എം. പ്രോഗ്രാം മാനേജർ ഡോ: അഭിലാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ടി.ബി. ഓഫീസർ ഡോ: ഷുബിൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം. ഒ.  ഡോ: സമീഹ, ഡോ.സന്തോഷ്, വയനാട് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.ഒ. ഷീജ,    ശശിധരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ  ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു . ക്ഷയരോഗ നിയന്ത്രണ പരിപാടികളെ കുറിച്ച്  മുൻ ജില്ലാ  ടി.ബി. ഓഫീസർ ഡോ. അബ്രാഹം ജേക്കബ്ബ്  ക്ലാസ്സെടുത്തു. ഇതിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾ  ചൊവ്വാഴ്ച തുടങ്ങും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news