May 4, 2024

വയനാട്ടില്‍ വിസിറ്റിംങ്ങ് എം പിമാര്‍ വേണ്ട;എം വി ശ്രേയാംസ് കുമാര്‍

0
0
കല്‍പറ്റ:വയനാട്ടിലെ ജനങ്ങള്‍ ഇനി വിസിറ്റിംഗ് എം പിമാരെ ജയിപ്പിക്കരുതെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.കല്‍പറ്റ മണ്ഡലം എല്‍ ഡി എഫ് കമ്മറ്റി രൂപീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വിജയിച്ചു പോകുന്നവര്‍ എന്ത് ചെയ്യുന്നൂ എന്നല്ലാ സ്ഥാനം മാത്രമാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പതിനൊന്നായിരത്തോളം കര്‍ഷകര്‍ ആത്മഹത്യചെയ്തുകഴിഞ്ഞു.രാജ്യത്തെ കാര്‍ഷിക വിളയിടിവ് ചര്‍ച്ചയാകുന്നില്ല.കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിടുന്ന ജനങ്ങളുടെ ജീവിത നിലവാരവും,സാമ്പത്തിക കണക്കുകളും തെറ്റാണെന്നുളള കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടു കഴിഞ്ഞു.അധികാരത്തില്‍ എത്താന്‍ എന്തും ചെയ്യുന്ന ഗവണ്‍മെന്റായി കേന്ദ്ര സര്‍ക്കാര്‍ മാറിയെന്നും വര്‍ഗീയത പടര്‍ത്തി മനുഷ്യ മനസുകളെ അകറ്റുകയാണ്.വയനാടിന് എം പി സ്ഥാനം അലംങ്കരിക്കാന്‍ ആരുടെയും ആവശ്യമില്ലെന്നും നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഇവിടെ നിന്ന് ജയിക്കണം.നാണ്യ വിളകള്‍ ഇപ്പോള്‍ സംസ്ഥാന കൃഷി വകുപ്പിന് കീഴിലല്ലാ.കേന്ദ്രത്തിന് കീഴിലാണ്.തെരഞ്ഞടെുക്കപ്പെട്ടു കഴിഞ്ഞാല്‍ ഇതിന് മാറ്റമുണ്ടാക്കാന്‍ സുനീര്‍ ഇടപെടണമെന്നും എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.വലിയ ബഹുജന മുന്നേറ്റമാണ് സംസ്ഥാനത്ത എല്‍ ഡി എഫ് നടത്തുന്നത്.വിജയങ്ങളഅ#ക്ക് കൂട്ടായ പരിശ്രമം ഒരുമിച്ചാ നടത്താമെന്നും പറഞ്ഞാണ് ശ്രേയാംസ് കുമാര്‍ പ്രസംഗം അവസാനിപ്പിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *