May 4, 2024

എല്‍ ഡി എഫ് കല്‍പറ്റ മണ്ഡലം കമ്മറ്റി രൂപീകരിച്ചു.

0
0758de09 F484 41b5 Bd44 3ebc0f270556
കല്‍പറ്റ:ദേശീയ തലത്തില്‍ ഇടതുമുന്നണിക്ക് പ്രാധാന്യമുളള സര്‍ക്കാര്‍ വരുന്നതാണ് നല്ലതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.രാജ്യത്തിലെ സാധാരണക്കാര്‍ക്കും അടിസ്ഥാന വികസനത്തിനും ഇതാണ് നല്ലത്.സാധാരണക്കാരെയും,കൃഷിക്കാരെയും പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നതിന്റെ ദുരിതങ്ങളാണ് ഇന്ന് ജനങ്ങള്‍ അനുവഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ഇതിനായി എല്‍ ഡി എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എല്‍ ഡി എഫ് കല്‍പറ്റ മണ്ഡലം കമ്മറ്റി രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു മണിക്കാര്‍ കൊണ്ടാണ് സംസ്ഥാനത്ത് എല്‍ ഡി എഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് തുടര്‍ന്ന് സംസാരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു.പ്രതിപക്ഷം ഇപ്പോഴും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുടുങ്ങി യു ഡി എഫ് കലങ്ങി മറിയുകയണ്.മോദി ഭരണത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രമാത്രം നടപ്പാക്കിയെന്ന് പരിശോധിക്കാനുളള കോടിക്കണക്കിന് വോട്ടര്‍മാരുടെ അവസരമാണ് ഈ തെരഞ്ഞെടുപ്പ്.ഒരു വശത്ത് മോദിയും മറുവശത്ത് രാജ്യത്താകമാനമുളള ജനങ്ങളും എന്നതാണ് ഇപ്പോഴുത്തെ അവസ്ഥ.അധികാരത്തില്‍ എത്തിയ ശേഷം നടന്ന ഒരു പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചിട്ടില്ല.മിക്ക സംസ്ഥാനങ്ങളിലെയും ഭരണം നഷ്ട്ടമാകുകയും ചെയ്തു.മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന കേരളത്തില്‍ എല്‍ ഡി എഫ് ഉയര്‍ത്തിയ മുദ്രാവാക്യം ഇപ്പോള്‍ രാജ്യത്താകമാനം ഏറ്റു വിളിക്കപ്പെടുകയാണ്.ഇതിന് ഭാഷയുടെ വ്യത്യാസം മാത്രമെയുളളു വെന്നും സത്യന്‍ മൊകേരി പഞ്ഞു.23 രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് നിന്നാണ് ബി ജെ പി യുടെ വര്‍ഗീയ,കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത്.ഇടതു മുന്നണിയുടെ പാര്‍ലമെന്റിലെ ശക്തി വര്‍ദ്ദിപ്പിക്കേണ്ട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സത്യന്‍ മൊകേരി പറഞ്ഞു.കോണ്‍ഗ്രസിന്റെയും,ബി ജെ പിയുടെയും നയങ്ങള്‍ക്കെതിരായ തെരഞ്ഞടുപ്പ് പോരാട്ടത്തില്‍ എല്ലാവരും സ്ഥാനാര്‍ഥികളാകണമെന്നും,വിശ്വാസ അവിശ്വാസ പ്രശനങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും,മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ വോട്ട് പിടിക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കതിരെ വാളെടുത്തിരിക്കുകയാണ് ബി ജെ പി യും കോണ്‍ഗ്രസും.മതേതരം അവകാശപ്പെടുന്ന കോണ്‍ഗ്രസിന് അവരുടെ ഇപ്പോഴുത്ത ലക്ഷണങ്ങള്‍ വെച്ച് നോക്കിയാല്‍ മതേതരമാണോയെന്ന് സംശയമുണ്ട്.വികസനത്തിന്റെ പേരിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളോട് വോട്ട് ചോദിക്കുന്നത്.2016ലെ പ്രകടന പത്രിക പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും.കൃഷിക്കാര്‍,തൊഴിലാളികള്‍,കുടിയേറ്റ കര്‍ഷകര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കും.കര്‍ഷക കടങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ ക്രീയാത്മകമായ സമീപനമാണ് കൈക്കൊണ്ടതെന്നും സത്യന്‍ മൊകേരി പറഞ്ഞു.എം വേലായുധന്‍ അധ്യക്ഷത വഹിച്ചു.വി പി ശങ്കരന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.പി ഗഗാറിന്‍,വിജയന്‍ ചെറുകര,സി എം ശിവരാമന്‍,മുഹമ്മദ് പഞ്ചാര,വി പി വര്‍ക്കി,എ എ ആന്റണി,പി കെ ഉമ്മര്‍,കെ പി ശ്രീധരന്‍,സ്ഥാനാര്‍ഥി പി പി സുനീര്‍ എന്നിവര്‍ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *