May 18, 2024

‘ഖുർആനിനെ അറിയാം; പരിഭാഷയിലൂടെ’ ഐ എസ് എം സംസ്ഥാന ക്യാംപെയ്ൻ ആരംഭിച്ചു

0
Image1
.

കൽപ്പറ്റ:  വിശുദ്ധ ഖുർആനിന്റെ ആശയതലങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടാൻ *'ഖുർആനിനെ അറിയാം; പരിഭാഷയിലൂടെ'* എന്ന ഐ എസ് എം  ക്യാംപയിന് കൽപ്പറ്റയിൽ തുടക്കമായി. 

സുൽത്താൻ ബത്തേരി മസ്ജിദുൽമനാർ പ്രസിഡണ്ട്
വി. ഉമ്മർഹാജി പദ്ധതിക്കുള്ള ആദ്യ ഗഡു കെ.എൻ എം സംസ്ഥാന പ്രസിഡണ്ട് ടി.പി.അബ്ദുള്ളക്കോയ മദനിക്ക് കൈമാറി. 

ഇസ്ലാമിനെ അടുത്തറിയുക,
തെറ്റിദ്ധാരണകൾ തിരുത്തുക, 
വിവിധ മതാനുയായികൾ ക്കിടയിൽ സ്നേഹവും സാഹോദര്യവും വളർത്തിയെടുക്കുക, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും തടയിടുക തുടങ്ങിയവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 

ഖുർആൻ സെമിനാർ
ടേബ്ൾ ടോക്ക്
ചർച്ചാ സമ്മേളനങ്ങൾ
പ്രഭാഷണങ്ങൾ
പൊതുസമ്മേളനങ്ങൾ
തുടങ്ങി വ്യത്യസ്ഥങ്ങളായ പരിപാടികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും.

സംസ്ഥാന പ്രസിഡണ്ട്
T.P. അബ്ദുള്ള കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ അദ്ധ്യക്ഷം വഹിച്ചു.
എ.അസ്ഗറലി സാഹിബ്, പി കെ ജംഷീർ ഫാറൂഖി , പി.കെ സക്കരിയ സ്വലാഹി, കെ എം കെ ദേവർഷോല, പോക്കർ ഫാറൂഖി, അബ്ദുറഹ്മാൻ സുല്ലമി, സയ്യിദലി സ്വലാഹി, പി കെ ഹാഷിർ , ഡോ അഫ്സൽ തുടങ്ങിയവർ  പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *