September 3, 2026

ആ കൈകൾ ഉടൻ എത്തും : അനിശ്ചിതത്വങ്ങൾക്കിടെ യു.ഡി.എഫ്. ഇറക്കിയ ഡിജിറ്റൽ പോസ്റ്റർ ക്ലിക്കായി .

0
IMG-20190318-WA0015
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് പാർലമെന്റ്  മണ്ഡലത്തിൽ  യു.ഡി.എഫ്. സ്ഥാനാർത്ഥിയെ സംബന്ധിച്ച് അനിശ്ചിതത്വങ്ങൾക്കിടെ  പുറത്തിറക്കിയ ഡിജിറ്റൽ പോസ്റ്റർ ക്ലിക്കായി. സ്ഥാനാർത്ഥിയുടെ പേര് സംബന്ധിച്ച് ചർച്ചയും വാദപ്രതിവാദങ്ങളും  നടക്കുന്നതിനിടെ   സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതോടെ  ഉണ്ടായ ചില വിവാദങ്ങൾക്ക് തടയിടാനും കൂടിയാണ് യു.ഡി. എഫ്. പ്രചരണ വിഭാഗം  വയനാടിന്റെ പ്രകൃതിയും വികസനവും പ്രമേയമാക്കി തിരഞ്ഞെടുപ്പ് ചിഹ്നമായ കൈക്ക് പ്രാധാന്യം നൽകി ആ കൈകൾ ഉടൻ എത്തും എന്നതരത്തിൽ  പോസ്റ്റർ  ഇറക്കിയത്.  സോഷ്യൽ മീഡിയ വഴിയായിരുന്നു പ്രചരണം. എതിർ ചേരിയിൽ നിന്ന് സ്ഥാനാർത്ഥിയെ അവഹേളിക്കുന്ന ചിത്രങ്ങളും ട്രോളുകളും പ്രചരിച്ചപ്പോൾ അതിന് അതേ നാണയത്തിൽ  തിരിച്ചടി നൽകാതെ ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്ന  തരത്തിൽ  പോസിറ്റീവായ  തന്ത്രം പ്രയോഗിക്കുകയായിരുന്നു. സ്ഥാനാർത്ഥിയുടെ പേരും മുന്നണിയുടെ പേരും പ്രത്യക്ഷത്തിൽ പറയാതെ  ആർക്കും ഷെയർ ചെയ്യാവുന്ന ഉദ്ദേശത്തോടെയാണ് ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്. 

തുടർന്നും യു.ഡി. എഫിന്റെത് ആരേയും ദ്രോഹിക്കാതെയുള്ള പോസിറ്റീവ് പ്രചരണമായിരിക്കുമെന്ന് നേതാക്കൾ പറഞ്ഞു. വയനാടിന്റെ പരിസ്ഥിതി, വികസന കാഴ്ചപ്പാടുകൾ, ആവശ്യങ്ങൾ, കേന്ദ്ര- കേരള സർക്കാരുകളുടെ ഭരണ പരാജയം തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഊന്നൽ നൽകുകയെന്നും നേതാക്കൾ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *