May 19, 2024

ഭക്ഷ്യ സുരക്ഷാ നിയമം : പൊതുജനങ്ങൾക്ക് പോർട്ടൽ സന്ദർശിക്കാം: ശില്പശാല

0
Img 20190319 Wa0030
ഭക്ഷ്യ സുരക്ഷാ നിയമം :  പൊതുജനങ്ങൾക്ക് പോർട്ടൽ സന്ദർശിക്കാം: ശില്പശാല
കൽപ്പറ്റ: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച്  പൊതുജനങ്ങൾക്ക്  പൊതു വിതരണ സമ്പ്രദായത്തെക്കുറിച്ച് പരാതികൾ അറിയിക്കാം. സ്വന്തം റേഷൻ കാർഡിൽ അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങളും  ഉല്പന്നങ്ങളും ലഭിക്കുന്നുണ്ടോയെന്ന്  സ്മാർട്ട് ഫോൺ ഉപയോഗിച്ച്    വെബ് പോർട്ടൽ വഴി പരിശോധിക്കാം. ഭക്ഷ്യ യെക്കുറിച്ചും പൊതുവിതരണ കേന്ദ്രങ്ങളെപ്പറ്റിയുമെല്ലാം സിവിൽ സപ്ലൈസ് കേരള ഡോട് ഗവ ഡോട് ഇൻ എന്ന വിലാസത്തിൽ പോർട്ടൽ സന്ദർശിച്ചാൽ അറിയാം.  ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് വിവിധ പരിപാടികൾ നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകർക്കാരി ശില്പശാല നടത്തി.  വയനാട് ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ കെ.വി. പ്രഭാകരന്റെ അധ്യക്ഷതയിൽ പബ്ലിക് പോർട്ടലിനെക്കുറിച്ച്  ബത്തേരി താലൂക്ക്  റേഷനിംഗ് ഇൻസ്പെക്ടർ  ടി.ആർ. ബിനിൽകുമാറും ഇ- പോസ് സംവിധാനത്തെക്കുറിച്ച് വൈത്തിരി താലൂക്ക് റേഷനിംഗ് ഇൻസ്പെക്ടർ  ടി. കബീറും ക്ലാസ്സ് എടുത്തു. ജില്ലാ സപ്ലൈ ഓഫീസിലെ സീനിയർ സൂപ്രണ്ട് എ.വി. ചന്ദ്രൻ , ജൂനിയർ സൂപ്രണ്ട് പി.എം. മുരളീധരൻ, ബത്തേരി താലൂക്ക് സപ്ലൈ ഓഫീസർ പി.വി. ജയപ്രകാശ് ,വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് മാനന്തവാടി, സെക്രട്ടറി പി.ഒ. ഷീജ  തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *