May 19, 2024

വയനാട്ടിൽ ടി.സിദ്ദിഖ് യു.ഡി.എഫ്. സ്ഥാനാർത്ഥി : പ്രഖ്യാപനം വൈകിട്ടോടെ

0
Img 20190318 130045
ഹൈകമാൻഡിന്റെ  അന്തിമ തീരുമാനത്തിൽ വയനാട്ടിൽ ടി.സിദ്ദീഖ്.
കൽപ്പറ്റ:
വയനാട്ടിൽ ടി. സിദ്ദിഖ് യു.ഡി.എഫ്  സ്ഥാനാർത്ഥി.
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ടി. സിദ്ദിഖ് വയനാട് പാർലമെന്റ്  മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും. സംസ്ഥാന തലം മുതൽ ദേശീയ തലം വരെ    ഒരാഴ്ച്ച കാലം നീണ്ടു നിന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ്  കോഴിക്കോട് ഡി സി സി പ്രസിഡണ്ടായ അഡ്വ. ടി. സിദ്ദിഖിനെ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിക്കുന്നത്. അവസാന നിമിഷം ഹൈകമാൻഡ് ഇടപ്പെട്ടാണ് ടി.സിദ്ദീഖിനെ വയനാട്ടിൽ തീരുമാനിച്ചത് .
 നിലവിൽ ഐ ഗ്രൂപ്പിന്റെ കൈവശമായിരുന്നു വയനാട് മണ്ഡലം. 2009 ൽ നിലവിൽവന്ന വയനാട് മണ്ഡലത്തിൽ രണ്ട് തവണയും മത്സരിച്ച് വിജയിച്ചത് അന്തരിച്ച നിലവിലെ എം .പി യായിരുന്ന എം. ഐ ഷാനവാസ് ആയിരുന്നു.ഐ ഗ്രൂപ്പ് നേതാവായിരുന്നു എം .ഐ ഷാനവാസ്. യു ഡി എഫിന്റെ ഉറച്ച കോട്ടയായി കരുതുന്ന വയനാട് മണ്ഡലം ഏത് വിധേനയും കൈപിടിയിൽ ഒതുക്കാൻ എ -ഐ ഗ്രൂപ്പുകൾ കടുത്ത പോരാട്ടത്തിലായിരുന്നു. എല്ലാ സീറ്റിലും വിജയിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമെ മുന്നിലുള്ളൂവെന്നും അതിൽ ഗ്രൂപ്പുകൾക്ക് പ്രാധാന്യമില്ലന്നും നേതാക്കൾ പറഞ്ഞു.
ഐ ഗ്രൂപ്പിന് വേണ്ടി ഷാനിമോൾ ഉസ്മാനെയാണ് പ്രധാനമായും ഉയർത്തിക്കാട്ടിയത് .എന്നാൽ ഷാനിമോളിന്  അവസാന നിമിഷം  ആലപ്പുഴ നൽകി.  . എ ഗ്രൂപ്പിൽ നിന്ന് കെ.സി. റോസക്കുട്ടി ടീച്ചർ, വി.വി. പ്രകാശ് എന്നീ പേരുകളും ഐ ഗ്രൂപ്പിൽ  നിന്ന്   കെ.സി. വേണുഗോപാൽ, അബ്ദുൾ മജീദ് എന്നീ പേരുകളും പരിഗണനയിലുണ്ടായിരുന്നു.
ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന  ടി സിദ്ദിഖിന് ഗുണമായത്  അദ്ദേഹത്തിന്റെ ഇടപെടലാണ് ഗുണമായത്. . കോഴിക്കോട് സ്വദേശിയായ ടി. സിദ്ദിഖ് വയനാട്ടുകാരുമായി ഏറെ ആത്മബന്ധമുള്ള ആളാണ്. കെ.എസ്. യു.വി.ലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച് സിദ്ദിഖ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായിരിക്കെയാണ് ദേശീയ ശ്രദ്ധ നേടുന്ന നേതാവായി വളർന്നത്. കോൺഗ്രസ് അധ്യക്ഷൻ   രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള കേരളത്തിലെ പ്രധാന  നേതാക്കളിൽ ഒരാളാണ് .
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂർ ,വണ്ടൂർ ,ഏറനാട് വയനാട് ജില്ലയിലെ കൽപ്പറ്റ, ബത്തേരി,മാനന്തവാടി എന്നീ നിയമസഭ മണ്ഡലങ്ങൾ അടങ്ങുന്നതാണ് വയനാട് പാലർലമെന്റ് മണ്ഡലം. കഴിഞ്ഞ  തിരഞ്ഞെടുപ്പിൽ കാസർഗോഡ്‌ യു.ഡി. എഫ്. സ്ഥാനാർത്ഥിയായിരുന്നു. വടകരയിലേക്ക് സിദ്ദിഖിനെ വടകരയിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇരു സീറ്റിലേയും ജയസാധ്യത കണക്കിലെടുത്ത് അവിടെ കെ.മുരളീധരനെയും സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
എൽ .ഡി .എഫ് സ്ഥാനാർത്ഥി പി പി സുനീർ പത്ത് ദിവസം മുൻപ് തന്നെ പ്രചാരണം ആരംഭിച്ചിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *