September 6, 2026

ടി സിദ്ദിഖിന്റെ വയനാട് ജില്ലയിലെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാവും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന്റെ പ്രചാരണപരിപാടികള്‍ക്ക് ഇന്ന് ജില്ലയില്‍ തുടക്കമാവും. രാവിലെ പത്ത് മണിക്ക് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച വസന്തകുമാറിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും പ്രചാരണ പരിപാടികള്‍ ആരംഭിക്കുക. രാവിലെ പത്തരയോടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെത്തും. തുടര്‍ന്ന് വയനാടിന്റെ വിവിധ മേഖലകളില്‍ പര്യടനം നടത്തിയ ശേഷം വൈകിട്ട് നാലരയോടെ കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ്‌ഷോയിലും സിദ്ദിഖ് പങ്കെടുക്കും. വൈകിട്ട് നാലരയോടെ മുനിസിപ്പാലിറ്റി പരിസരത്ത് നിന്നായിരിക്കും റോഡ്‌ഷോ ആരംഭിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *