ജപ്തിനടപടികള്‍ കര്‍ഷകസമൂഹത്തോടുള്ള വെല്ലുവിളി: ഐ .സി ബാലകൃഷ്ണന്‍ എം.എൽ. എ.
കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നടപടികളാണ് കാര്‍ഷികമേഖലയിലെ കടുത്ത പ്രതിസന്ധിക്ക് കാരണമെന്നും, ജപ്തി നടപടികള്‍ തുടര്‍ന്നാല്‍ കര്‍ഷകര്‍ കൂട്ട ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്നും ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം പ്രഹസനമായതിന്റെ തെളിവാണ് ജില്ലയില്‍ നടക്കുന്ന ജപ്തിനടപടികള്‍. പ്രളയക്കെടുതി മൂലം കാര്‍ഷികവിളകള്‍ നശിച്ച കര്‍ഷകരോടും, വരള്‍ച്ചയില്‍ കൃഷി നശിച്ച കര്‍ഷകരോടും കണ്ണില്‍ചോരയില്ലാത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കാര്‍ഷികമേഖലയെ അഞ്ചു കുന്നില്‍ കര്‍ഷകനായ പുത്തന്‍വീട്ടില്‍ പ്രമോദിന്റെ സ്ഥലവും വീടും ജപ്തി ചെയ്ത നടപടി പ്രതിഷേ ധാര്‍ഹമാണ്. കാര്‍ഷികമേഖലയില്‍ നിന്നും നിരന്തരം പ്രതിഷേധങ്ങളുയര്‍ന്നിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരിന്റെ സമീപനം ജനാധിപത്യത്തിന് ചേര്‍ന്നതല്ല. കടാശ്വാസകമ്മീഷന്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും ഐ സി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.





Leave a Reply