April 28, 2024

കുടിവെള്ളം പാഴാകുന്നു, തിരിഞ്ഞുനോക്കാതെ അധികൃതർ ഇന്ന് ലോക ജലദിനം, സാറേ ഈ പൈപ്പ് ഒന്ന് നന്നാകുമോ

0
165
ഇന്ന് ലോക ജലദിനം. ഈ ദിനത്തിൽ അധികൃതരുടെ അനാസ്ഥമൂലം അഞ്ചുകുന്ന് ജലനിധി പദ്ധതിയുടെ കീഴിൽവരുന്ന മതിശ്ശേരി ആദിവാസി കോളനിക്കാരുടെ കുടിവെള്ളം പ്രശ്നത്തിന് പഴക്കം ഏറെയുണ്ട്. കൊടിയ വേനൽ പിടിമുറുക്കുമ്പോൾ ജലം പാഴാക്കുന്നത് അധികൃതരുടെ കണ്ണിനു മുൻപിൽ ആണ്. എന്നിട്ടും ഈ പ്രശ്നം പരിഹരിക്കാൻ യാതൊരു നടപടിയും ഇല്ല.പ്രദേശവാസികൾ നിരവധിതവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ആദിവാസി കോളനിക്കാരുടെ കുടിവെള്ളം പാഴായി ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി. ഈ ജലദിനത്തിൽ എങ്കിലും അധികാരികളുടെ കണ്ണ് തുറക്കട്ടെ….. കുടിവെള്ളം നിഷേധിക്കപ്പെടുന്ന അനീതി പലപ്പോഴായി നാം കാണുന്നു. എനിക്കോ നിനക്കോ മാത്രമല്ല വരുംതലമുറയ്ക്കും അവകാശപ്പെട്ടതാണ് നമ്മുടെ ജലസ്രോതസ്സുകൾ. അവ സംരക്ഷിക്കപ്പെടണം. ജലം പാഴാക്കുന്ന പ്രവണത അവസാനിക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *