July 14, 2026

വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ആദിവാസി യുവാവ് മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ആദിവാസി യുവാവ് മരിച്ചു. കാട്ടിക്കുളം ബേഗൂർ കോളനിയിലെ സുന്ദരൻ (27) ആണ് മരിച്ചത്. കുരങ്ങു പനി ബാധിച്ച് കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ   ചികിത്സയിൽ ആയിരുന്നു. അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ രണ്ട് പേരും ബാവലിയിലെ 46 കാരിയും ഉൾപ്പടെ ആറ് പേർ ചികിത്സയിലാണ്.  
കഴിഞ്ഞ പത്താം   തിയതിയാണ് സുന്ദരനെ രോഗബാധയെ തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 13-ാം തിയതി രോഗം മൂർഛിച്ചതിനെ തുടർന്ന്  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. സുന്ദരൻ അവിവാഹിതനാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *